ബാലുശേരി എക്‌സൈസ് ഓഫീസ് ടൗണില്‍ നിന്ന് സൗകര്യങ്ങളില്ലാത്ത പൊട്ടിപൊളിഞ്ഞ വാടക കെട്ടിടത്തിലേക്ക് മാറ്റിയത് ഉദ്യോഗസ്‌ഥര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും ദുരിതമാകുന്നു. ആറ് പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന എക്‌സൈസ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്‌തമാണ്. മുന്‍പ് ടൗണില്‍ സ്‌ഥിതിചെയ്‌തിരുന്ന എക്‌സൈസ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലം വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പതിനാറ് പേര്‍ ജോലിചെയ്ുന്ന ഇവിയടെ ഡ്യൂട്ടിയിലുള്ളവര്‍ക്ക് നിന്ന് തിരിയാനിടമില്ലാത്തരീതിയാണ് കാര്യങ്ങള്‍.
ഡ്യൂട്ടിയിലെത്തുന്നവര്‍ക്ക് നേരാംവണ്ണം വസ്‌ത്രം മാറാനോ അവ സൂക്ഷിക്കാനോ സൗകര്യമില്ല. ഇത് മാറ്റണമെന്ന ആവശ്യം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ ഓഫീസില്‍ നിന്നു വാഹനവുമായി ...
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രം താലൂക്ക് ആസ്പത്രിയാക്കിയെന്ന് പ്രഖ്യാപിച്ച് 16 മാസമായിട്ടും തുടര്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപം.
പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട ആസ്പത്രി സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. മലയോര മേഖല ഉള്‍പ്പെടെ പത്തോളം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണിത്.
പ്രസവ ചികിത്സാരംഗത്തും കുടുംബാസൂത്രണ പരിപാടികളിലും സംസ്ഥാന ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ച സ്ഥാപനമാണിത്. നിലവില്‍ നൂറിലേറെ രോഗികളെ കിടത്തി ച്ചികിത്സിക്കാനും എക്‌സ്‌റേ, ലാബ്, ഫാര്‍മസി, പേവാര്‍ഡ്, ആംബുലന്‍സ് എന്നീ സംവിധാനങ്ങളും ഉണ്ട്. എന്നാല്‍, ആവശ്യത്തിന് ...
Displaying 297-300 of 326 results.