2018 Dec 06 | View Count:588
തേജസ് ബ്ലോക്ക് റോഡ് സംഘടിപ്പിക്കുന്ന സൗജന്യ ദന്തൽ മെഡിക്കൽ ക്യാമ്പ് ഡിസംബർ 8 ശനിയാഴ്ച ബാലുശ്ശേരി ബ്ലോക്ക് ഓഫീസിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപലേഖ കൊമ്പിലാട് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ക്യാമ്പിൽ കെ. എം. സി. ടി. ദന്തൽ വിഭാഗം മണാശ്ശേരിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. പങ്കെടുക്കുന്നതിന് മുൻകൂട്ടി പേര് ബുക്ക് ചെയ്യേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
2018 Dec 04 | View Count:1129
വാഹനങ്ങളുടെ നീണ്ടനിരമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സന്ദര്ഭങ്ങള് ബാലുശ്ശേരിയില് പതിവു കാഴചയാണിപ്പോള്. താമരശ്ശേരി-കൊയിലാണ്ടി റോഡില്, ഹൈസ്കൂള് റോഡ്-കൈരളി റോഡ് ജംങ്ക്ഷനില് ആണ് പ്രധാനമായും ഗതാഗത തടസ്സം ഉണ്ടാകുന്നത്. ഇത് ബസ് സ്റ്റാന്ഡ് മുതല് പോസ്റ്റോഫീസ് റോഡ് വരെ നീളുന്നു. വഴിയാത്രക്കാര്ക്ക് റോഡ് മുറിച്ചു കടക്കാന് വരെ ചില സമയങ്ങളില് ബുദ്ധിമുട്ടാകുന്നുണ്ട്. ഈ ജംങ്ഷനില് ആണെങ്കില് മഴയില് റോഡ് പൊട്ടിത്തകര്ന്ന് ഒരു കുഴിയായിട്ടുണ്ട്. ഹോംഗാര്ഡ് ഉളളതാണ് യാത്രക്കാര്ക്ക് അല്പമെങ്കിലും ആശ്വാസം. പാര്ക്കിംഗ് സൌകര്യം ഇല്ലാത്തതിനാല് റോഡിനിരുവശവും കാണുന്ന സ്ഥലങ്ങളില് ബൈക്കും കാറും നിര്ത്തിയിട്ടിരുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഓണം, വിഷു, പെരുന്നാള് പോലുളള ഉത്സവകാല സീസണാണെങ്കില് നടന്നുപോകാന് തന്നെ പറ്റാത്തത്ര ...
2016 Feb 10 | View Count:1037
കുടുംബശ്രീ മിഷന്റെ ഹോം ഷോപ്പ് പദ്ധതി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് പ്രസിഡന്റ് വി. പ്രതിഭ അറിയിച്ചു. ഓരോ പഞ്ചായത്തിലും കുടുംബശ്രീക്കു കീഴിൽ ഒരു ഉൽപാദന യൂണിറ്റെങ്കിലും സ്ഥാപിക്കും. കുടുംബശ്രീയുടെ ഉൽപന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. അപേക്ഷകർക്കുള്ള പരിശീലനം 15ന് തുടങ്ങും. ഉൽപന്ന നിർമാണ– വിതരണ മേഖലകളിലായി 125ൽ ഏറെ കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തൊഴിൽ ലഭ്യമാക്കാനാകും.  
2016 Feb 10 | View Count:970
ബാലുശ്ശേരി പഞ്ചായത്തിൽ ക്ഷേമ പെൻഷൻ ചെക്ക് വിതരണം ചെയ്യുന്നു. ഒന്ന്, രണ്ട്, ഏഴ്, 13, 14, 15, 16 വാർഡുകളിലെ ഗുണഭോക്താക്കൾ 11ന് പറമ്പിന്റെമുകൾ വായനശാലയിലും മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത്, 10, 11, 12, 17 വാർഡുകളിലെ ഗുണഭോക്താക്കൾ 12ന് പഞ്ചായത്ത് ഓഫിസിലും എത്തണം.  
Displaying 1-4 of 326 results.