2015 Jan 20 | View Count:675
5ലക്ഷം വരെയുള്ളവ വില്ലേജ് ഓഫീസര്‍ നല്‍കും.അസ്സല്‍ ആധാരം ,അടിയാധാരം ,നികുതി രസീത് ,കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.അന്വേഷണം നടത്തി ബോധ്യപെട്ടത്തിനു ശേഷം അനുവദിക്കും പരമാവധി15 ദിവസം 
2015 Jan 20 | View Count:750
ഭൂമിയുടെ കൈവശം തെളിയിക്കുന്ന രേഖയാണ് ഇത് .നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം.അസ്സല്‍ ആധാരം, അടിയാധാരം ,ഭൂനികുതി  രസീത് ,കുടിക്കട സര്‍ടിഫിക്കറ്റ്,എന്നിവ ഹാജരാക്കണം.സ്ഥല പരിശോധന നടത്തി ബോധ്യപെട്ടതിന് ശേഷം അനുവദിക്കും .പരമാവധി7 ദിവസം.
2015 Jan 20 | View Count:791
ഉടമസ്ഥാവകാശം മാറുന്നതിനു അനുസ്സരിച്ച് ഭൂഉടമയുടെ  പേരില്‍ നികുതി പിരിക്കുന്നതിനായ് വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെ ആണ് ജമ മാറ്റം /പോക്കുവരവ് എന്ന് പറയുന്നത് .ആധാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ഒരു മാസത്തിനു ശേഷം ആക്ഷേപം ഒന്നും ഇല്ലെങ്കില്‍ പോക്കുവരവ് അനുവദിക്കും . പോക്ക് വരവ് ഫീസ്‌ 5ആര്‍ വരെ ഇരുപത്തഞ്ചു രൂപയാണ്. 5 ആര്‍  മുതല്‍  20  ആര്‍ വരെ 50 രൂപ  20 ആര്‍ മുതല്‍  40 ആര്‍ വരെ  100 രൂപ  40 ആര്‍ മുതല്‍  2 ഹെക്ടര്‍  വരെ 200 രൂപ  2 ഹെക്ടറിന് മുകളില്‍  500 രൂപ  ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 2.47 സെന്റ്‌
2015 Jan 20 | View Count:975
നിശ്ചിത ഫോറത്തില്‍ 5രൂപ സ്റ്റാമ്പ്  പതിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുക.കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ജനിച്ചു വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും .മറ്റ് കേസുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.പ്രതിരോധ വകുപ്പിലേക്കും മറ്റും നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അഡീഷണല്‍ ഡിസ്ട്റിക്റ്റ് മജിസ്ട്രേറ്റ് ആണ്.സ്ഥിര താമസം തെളിയിക്കുന്ന രേഖകള്‍ റേഷന്‍ കാര്‍ഡ് ,തിരിച്ചറിയല്‍ കാര്‍ഡ്  ,നികുതി രശീറ്റ്മ റ്റ് തെളിവുകള്‍  ഹാജരാക്കണം  അന്വേഷണത്തിന് ശേഷം പരമാവധി5 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
Displaying 1-4 of 7 results.