അപേക്ഷകന്റെയും പിതാവിന്റെയും ജാതി രേഖപെടുത്തിയ രേഖകള്‍ ,/സ്കൂള്‍ സര്‍ടിഫിക്കറ്റ് , ഹാജരാക്കണം.പട്ടികജാതി /വര്‍ഗ വിഭാഗങ്ങള്‍ക്ക് ജാ തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു തഹസില്‍ദാര്‍ ആണ്.OBC വിഭാഗത്തില്‍ പെട്ടവര്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതി.സംസ്ഥാനത്തിന് പുറത്തേക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്‍് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തഹസില്‍ദാര് ആണ് .എങ്കിലും വില്ലേജ് ഓഫീസില്‍ വന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതം ആണ് താലൂക്ക് ഓഫീസില്‍ പോകേണ്ടതു .സംസ്ഥാനത്തിനകത്ത് ആവശ്യമായ സര്‍ട്ടിഫികറ്റ് കള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്നു.അന്വേഷണത്തിന് ശേഷം മാത്രമേ സര്‍ടിഫിക്കറ്റ് ലഭിക്കൂ. പരമാവധി3 ദിവസം
5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ സമര്‍പ്പിക്കണം.വരുമാനം തെളിയിക്കുന്ന രേഖകള്‍ ,റേഷന്‍ കാര്‍ഡ് ഹാജരാക്കണം.ശമ്പള സര്‍ട്ടിഫിക്കറ്റ് ,ഇന്‍ കം ടാക്സ് റിട്ടേണ്‍ പെന്‍ഷന്‍ രേഖകള്‍ എന്നിവ തെളിവിനായ് ഹാജരാക്കാം .വില്ലേജ് ഓഫീസര്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.പരമാവധി6 ദിവസം .പട്ടിക ജാതി /വര്‍ഗ വിഭാഗക്കാര്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല.
ഒരാള്‍ മരണപെട്ടാല്‍ അയാളുടെ അടുത്ത അവകാശികളെ നിശ്ചയിക്കുന്നതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
5രൂപ സ്റ്റാമ്പ് പതിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുക.മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടു അയല്‍വാസികളില്‍ നിന്നും സ്റ്റേറ്റ്മെന്റ് എടുക്കും.വിശദമായ അന്വേഷണവും നടത്തും.വിവിധ മത വിഭാഗക്കാര്‍ക്ക് പ്രത്യേകമായി നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് അനുസ്സരിച്ചാണ് അനന്തര അവകാശികളെ നിശ്ചചയിക്കുനനത്.അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് അയച്ചു കൊടുക്കുന്നു.ഗസറ്റില്‍ പരസ്യപെടുത്തി ലീഗല്‍ ഹെയര്‍ ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തഹസില്‍ദാര്‍ ആണ്.
ഫാമിലി മെമ്പര്‍ ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസര്‍ ആണ്.
Displaying 5-7 of 7 results.
462463464