2014 Sep 09 | View Count:609
ആവശ്യമുള്ള സാധനങ്ങള്‍ ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്‌ മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണ – 3 കപ്പ്‌ ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് (വറുത്തത് അലങ്കാരത്തിനു) പാചകം ചെയ്യുന്ന വിധം കായ അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക . ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കി തിളക്കാന്‍ തുടങ്ങുമ്പോള്‍ കായ ചേര്‍ത്ത് വറുക്കുക . മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ഉപ്പു അല്പം വെള്ളത്തില്‍ കലക്കിയത് തളിച്ച് മൂപ്പിച്ചു കോരുക . ഉപ്പേരി തയ്യാര്‍ . ചൂടാറിയ ശേഷം വായു കടക്കാത്ത ഭരണിയില്‍ സൂക്ഷിച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാവുന്നതാണ് .
2014 Sep 09 | View Count:578
ആവശ്യമുള്ള സാധനങ്ങള്‍ ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന് അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ് വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)-   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 സ്പൂണ്‍ കറിവേപ്പില         –    1 തണ്ട് പാചകം ചെയ്യുന്ന വിധം നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് ) ഇത് ...
2014 Sep 09 | View Count:633
ആവശ്യമുള്ള സാധനങ്ങള്‍ മത്തങ്ങ   – കാല്‍ കിലോ തുവര പരിപ്പ്  – 100 ഗ്രാം തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത് പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളക് പൊടി – ഒരു ടി സ്പൂണ്‍ ഉപ്പ്‌ – ആവശ്യത്തിന് വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം തുവര പരിപ്പ് കഴുകി ,വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക . തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി  മുളക് പൊടി ഇവ   ചേര്‍ത്ത് നന്നായി അരചെടുകുക . ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക . തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ ...
2014 Sep 09 | View Count:638
ആവശ്യമുള്ള സാധനങ്ങള്‍ 1 വേവിച്ച ചോറ് – 2 കപ്പ്‌ 2. മുട്ട -6 3.സവാള – 1 4.ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌ 5.കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌ 6.ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌ 7.വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌ 8.പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌ 9.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ 10.കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍ 11.ഗരംമസാലപ്പൊടി – അര സ്പൂണ്‍ 12.സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍) 13.എണ്ണ – 3 ടേബിള്‍സ്പൂണ്‍ 14.മല്ലിയില അരിഞ്ഞത്‌ 15.ഉപ്പ് – ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം 1.ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ്  ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക . 2.ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക. 3.വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക ...
Displaying 1-4 of 15 results.