വാഹനങ്ങളുടെ നീണ്ടനിരമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സന്ദര്ഭങ്ങള് ബാലുശ്ശേരിയില് പതിവു കാഴചയാണിപ്പോള്. താമരശ്ശേരി-കൊയിലാണ്ടി റോഡില്, ഹൈസ്കൂള് റോഡ്-കൈരളി റോഡ് ജംങ്ക്ഷനില് ആണ് പ്രധാനമായും ഗതാഗത തടസ്സം ഉണ്ടാകുന്നത്. ഇത് ബസ് സ്റ്റാന്ഡ് മുതല് പോസ്റ്റോഫീസ് റോഡ് വരെ നീളുന്നു. വഴിയാത്രക്കാര്ക്ക് റോഡ് മുറിച്ചു കടക്കാന് വരെ ചില സമയങ്ങളില് ബുദ്ധിമുട്ടാകുന്നുണ്ട്. ഈ ജംങ്ഷനില് ആണെങ്കില് മഴയില് റോഡ് പൊട്ടിത്തകര്ന്ന് ഒരു കുഴിയായിട്ടുണ്ട്. ഹോംഗാര്ഡ് ഉളളതാണ് യാത്രക്കാര്ക്ക് അല്പമെങ്കിലും ആശ്വാസം. പാര്ക്കിംഗ് സൌകര്യം ഇല്ലാത്തതിനാല് റോഡിനിരുവശവും കാണുന്ന സ്ഥലങ്ങളില് ബൈക്കും കാറും നിര്ത്തിയിട്ടിരുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഓണം, വിഷു, പെരുന്നാള് പോലുളള ഉത്സവകാല സീസണാണെങ്കില് നടന്നുപോകാന് തന്നെ പറ്റാത്തത്ര ...
കക്കയത്ത് സ്‌പീഡ് ബോട്ടിലെ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികളെ വനം വകുപ്പ് 'പിഴിയുന്നതായി' പരാതി.ഡാം സന്ദര്‍ശിക്കാനും സ്‌പീഡ് ബോട്ടില്‍ യാത്ര ചെയ്യാനും പോകുന്ന സഞ്ചാരികളില്‍ നിന്നും പ്രവേശന പാസ് ഇനത്തില്‍ ഒരാള്‍ക്ക് നാല്‌പത് രൂപ വീതമാണ് വനംവകുപ്പ് ഈടാക്കുന്നത്.എന്നാല്‍ വിനോദ സഞ്ചാരികള്‍ ഉല്ലാസയാത്രയ്‌ക്ക് ഡാം സൈറ്റ് ഏരിയയിലെക്ക് പോകുന്നത് മരാമത്ത് വകുപ്പിന്റെ റോഡിലൂടെയാണ്.ഡാംസൈറ്റ് സ്‌ഥിതിചെയ്യുന്നതാവട്ടെ വൈദ്യൂതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്‌ഥലത്തും എന്നിട്ടും എന്തിനാണ് വനം വകുപ്പ് പണം ഈടാക്കുന്നതെന്നാണ് സഞ്ചാരികളുടെ ചോദ്യം.സ്‌പീഡ് ബോട്ട് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യാതൊരു പിരിവും തുര്‍ന്ന് പാടില്ലെന്ന് ...
Displaying 1-6 of 628 results.