കക്കയത്തെ സഞ്ചാരികളെ വനം വകുപ്പ് 'പിഴിയുന്നതായി' പരാതി
കക്കയത്ത് സ്‌പീഡ് ബോട്ടിലെ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികളെ വനം വകുപ്പ് 'പിഴിയുന്നതായി' പരാതി.ഡാം സന്ദര്‍ശിക്കാനും സ്‌പീഡ് ബോട്ടില്‍ യാത്ര ചെയ്യാനും പോകുന്ന സഞ്ചാരികളില്‍ നിന്നും പ്രവേശന പാസ് ഇനത്തില്‍ ഒരാള്‍ക്ക് നാല്‌പത് രൂപ വീതമാണ് വനംവകുപ്പ് ഈടാക്കുന്നത്.എന്നാല്‍ വിനോദ സഞ്ചാരികള്‍ ഉല്ലാസയാത്രയ്‌ക്ക് ഡാം സൈറ്റ് ഏരിയയിലെക്ക് പോകുന്നത് മരാമത്ത് വകുപ്പിന്റെ റോഡിലൂടെയാണ്.ഡാംസൈറ്റ് സ്‌ഥിതിചെയ്യുന്നതാവട്ടെ വൈദ്യൂതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്‌ഥലത്തും എന്നിട്ടും എന്തിനാണ് വനം വകുപ്പ് പണം ഈടാക്കുന്നതെന്നാണ് സഞ്ചാരികളുടെ ചോദ്യം.സ്‌പീഡ് ബോട്ട് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യാതൊരു പിരിവും തുര്‍ന്ന് പാടില്ലെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പിരിവ് യഥേഷ്‌ടം തുടരുന്നു.തുടക്കത്തില്‍ ഈ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ചുമാത്രമേ സഞ്ചാരികളെത്തുന്നുള്ളു. 150 രൂപയാണ് സ്‌പീഡ് ബോട്ടിലെ യാത്രയ്‌ക്ക് ഈടാക്കുന്നത്.കക്കയം അങ്ങാടിയില്‍ നിന്നും ഡാം സൈറ്റിലേക്ക് 14 കിലോമീറററോളം ദുരമാണുള്ളത്. ഇത്രയും സഞ്ചാരത്തിന് വാഹനങ്ങള്‍ 400 ഉം 500 രൂപയാണ് ഈടാക്കുന്നത്. അതിനിടയിലാണ് വനം വകുപ്പിന്റെ പാസ് ഇനത്തിലെ ആളൊന്നിന് 40 രൂപയും കൂടി ഈടാക്കുന്നത്.തുടക്കത്തില്‍ നല്ല വരുമാനം ലഭിച്ചിരുന്നു. വനം വകുപ്പിന്റെ ഗേറ്റ് പിരിവിലേര്‍പ്പെട്ട താത്‌കാലിക ജീവനക്കാരും വിനോദ സഞ്ചാരികളുമായി നിത്യേന വാക്ക് തര്‍ക്കങ്ങളും പതിവാണ്. സ്‌പീഡ് ബോട്ട് ഉല്ലാസയാത്രാ ഇനത്തില്‍ ദിനംപ്രതി നാല്‍പതിനായിരം രൂപ ലഭിക്കുമ്പോള്‍ വനം വകുപ്പിന് പാസ് ഇനത്തില്‍ അതിന്റെ ഇരട്ടിയോളം ലഭിക്കുമെന്നുള്ളതാണ് രസകരമായ വസ്‌തുത. | |
Posted by : admin, 2016 Feb 10 08:02:10 am |