ബാലുശ്ശേരി ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വില്പന വ്യാപകമാകുന്നു. ടൗണിലെ വിദേശ മദ്യഷാപ്പ് പൂട്ടിയതോടെയാണ് വ്യാജ മദ്യവും കഞ്ചാവും ഇവിടേക്ക് എത്തിത്തുടങ്ങിയത്. താമരശ്ശേരി, കൊയിലാണ്ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തു വില്പന നടത്തുന്നവരാണ് ബാലുശ്ശേരി ടൗണ്‍ താവളമാക്കുന്നത്.
ഹൈസ്‌കൂള്‍ റോഡ്, ഗസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലും താലൂക്ക് ആസ്പത്രി പരിസരവും ലഹരിവസ്തുവില്പന കേന്ദ്രമായി മാറുന്നുണ്ട്. കഴിഞ്ഞദിവസം ബസ്സുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി വ്യാജമദ്യം പിടികൂടിയിരുന്നു. എന്നാല്‍, ചെറിയ പൊതികളിലാക്കി കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ഹൈസ്‌കൂള്‍, പാരലല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറുന്ന സംഘങ്ങളും സജീവമാണ്. ബസ്സ്റ്റാന്‍ഡിനടുത്ത ...
താലൂക്ക് ആസ്പത്രിയായി പ്രഖ്യാപിച്ചെങ്കിലും ബാലുശ്ശേരി ആസ്പത്രിയില്‍ രോഗികളുടെ ദുരിതത്തിന് അറുതിയായില്ല.
ആസ്പത്രിയില്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തിടുക്കം കാട്ടുമ്പോള്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. നൂറ്കണക്കിന് രോഗികളാണ് ഒ.പി. വിഭാഗത്തില്‍ നിത്യേന ആസ്പത്രിയിലെത്തുന്നത്. ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികിത്സ കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട ഗതികേടിലാണിവര്‍.
ആറ് ഡോക്ടര്‍മാരാണ് നിത്യേന ആസ്പത്രിയില്‍ എത്തേണ്ടത്. പലപ്പോഴും മൂന്നില്‍ താഴെ ഡോക്ടര്‍മാരാകും ഡ്യൂട്ടിയിലുണ്ടാവുക. ഇവര്‍ക്കാകട്ടെ ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലകൂടി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ചികിത്സ തേടി എത്തുന്നവരുടെ സ്ഥിതി ദയനീയമാകും. ഈ ദുസ്ഥിതി ...
Displaying 1-4 of 10 results.