വിവിധ കേസുകളില്‍പ്പെട്ട് പോലീസ്സ്‌റ്റേഷന്‍ പരിസരത്ത് കിടന്ന് തുരുമ്പെടുത്ത വാഹനങ്ങള്‍ ലേലത്തില്‍ വിറ്റു.
ബൈക്ക്, ഓട്ടോറിക്ഷകള്‍, ജീപ്പ്, കാര്‍ എന്നിവ ലേലത്തില്‍ വിറ്റവയില്‍ ഉള്‍പ്പെടുന്നു. അഞ്ഞൂറ് രൂപ മുതല്‍ വിലകളിലാണ് വാഹന ദല്ലാളന്മാര്‍ ലേലത്തിലെടുത്തത്.
തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍ സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറിഗ്രാമം സഫലമാകുന്നു.
പ്രാദേശിക കാര്‍ഷിക കൂട്ടായ്മയുടെ സഹായത്തോടെ കൃഷിയിടങ്ങള്‍ കണ്ടെത്തി നിലമൊരുക്കി വെണ്ട, പാവല്‍, പടവലം, മത്തന്‍, ഇളവന്‍, ചീര, കാബേജ്, കോളിഫ്ലവര്‍ കൃഷികളാണ് ചെയ്തത്. കൃഷിവകുപ്പ് വിത്തും സാങ്കേതിക സഹായങ്ങളും നല്‍കി.
വീട്ടുവളപ്പില്‍ പച്ചക്കറികൃഷി മത്സരാടിസ്ഥാനത്തില്‍ നടന്നു. തിരഞ്ഞെടുത്ത 200 വീടുകളിലാണ് ഒന്നാംഘട്ടത്തില്‍ കൃഷിയിറക്കിയത്. മോണിറ്ററിങ് സമിതിയുടെ സഹായത്തോടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് മികച്ച ബാലകര്‍ഷകരെ കണ്ടെത്തും. മികച്ച ബാലകര്‍ഷകര്‍ക്ക് ബാലകര്‍ഷകരത്‌നം അവാര്‍ഡും നല്‍കും. മാസത്തിലൊരിക്കല്‍ വിദ്യാലയത്തില്‍ കാര്‍ഷികചന്ത നടത്തി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗോപി കെ.വി.ഡി., യു.എം. ...
മികച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് നേടിയവരെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസ്. ബാലുശ്ശേരി പ്രോജക്ടും അനുമോദിച്ചു.
ബ്ലോക്ക് പ്രസിഡന്‍് എ.കെ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി കെ. അധ്യക്ഷത വഹിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ സരോജിനി, പത്മിനി എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
ബ്ലോക് സെക്രട്ടറി നീബുകുര്യന്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസര്‍ കെ. ഹഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംല മാടമ്പള്ളി, കുന്നത്ത് പുന്നാറത്ത് ബാലകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍ എ.പി. പ്രകാശന്‍, എന്‍. ആലി, ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.
കേരളാ ഫാര്‍മേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജൈവകൃഷിവ്യാപന പദ്ധതി കൃഷി ഉള്ള്യേരിയിലും മുചുകുന്നിലും തുടങ്ങി.
ഉള്ള്യേരിയില്‍ ഒരു ഏക്കറില്‍ അത്യുത്പാദനശേഷിയുള്ള ആലപ്പി സുപ്രീം ഇനത്തില്‍പ്പെട്ട മഞ്ഞള്‍കൃഷിയാണ് നടത്തുന്നത്. സന്തോഷ്‌കുമാര്‍ ഉള്ള്യേരി, ഗംഗാധരന്‍ മുചുകുന്ന്, രാജീവന്‍ നടുവത്തൂര്‍ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. താത്പര്യമുള്ള കര്‍ഷകര്‍ക്ക് കൃഷിയില്‍ പങ്കാളികളാകാം. ഫോണ്‍:; 9745509560.
Displaying 5-8 of 10 results.
482484483485