സസ്യങ്ങളെ കീഴടക്കുന്ന പലവിധ കുമിള്‍ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സസ്യങ്ങളില്‍ നിന്നുതന്നെ തയ്യാറാക്കുന്ന ജൈവകുമിള്‍ നാശിനിക്ക് അതിശയകരമായ കഴിവുണ്ട്.
വെറ്റിലനീര്
പച്ചക്കറിക്കൃഷിയില്‍ തക്കാളി, വഴുതന, മുളക്, എന്നിവയില്‍ പ്രത്യേകിച്ചും ഉണ്ടാകുന്ന കുമിള്‍ രോഗമാണ്ചീച്ചില്‍. പിത്തിയം അഫാനി ഡെര്‍മേറ്റം എന്ന കുമിളാണ് രോഗഹേതു. ഈ കുമിളുകളെ നിയന്ത്രിക്കാന്‍ വെറ്റിലനീരിനു കഴിവുണ്ട്. പച്ചക്കറി വിത്ത് നടുംമുമ്പ് 100 ഗ്രാം വിത്തിന് 20 ഗ്രാം വെറ്റിലയുടെ നീര് 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചേര്‍ത്ത ലായനിയില്‍ വിത്ത് ആറുമണിക്കൂര്‍ മുക്കിവെച്ചാല്‍ മതി. ഇപ്രകാരം ചെയ്യുന്നതോടെ വിത്തിനു മുളക്കാനുള്ള കഴിവ് കൂടുകയും ശൈശവവളര്‍ച്ച ശക്തമാകുകയും ചെയ്യും.
സുബാബൂള്‍ നീര്
സുബാബൂള്‍ നീര് അഥവാ പീലിവാക ...
ഇലന്ത - ഇടത്തരം മരമാണ് ഇലന്ത. നല്ല സൂര്യപ്രകാശത്തിലെ വളരൂ. മഴക്കാലം തുടങ്ങുമ്പോള്‍ വിത്തുപാകിയും തൈകള്‍ നട്ടും കൃഷി ചെയ്യാം. ഉറപ്പും ബലവുമുള്ള തടിക്ക് ചുവപ്പു നിറമാണ്. ഇല കന്നുകാലിത്തീറ്റയാണ്. പച്ചക്കായ്ക്ക് ഔഷധഗുണമുണ്ട്.
കരിനെച്ചി - വേലിയായി വളര്‍ത്താവുന്ന വലിയ കുറ്റിച്ചെടിയാണിത്. ഇല പൊഴിക്കുന്ന ഇവ ചെറിയ തണലിലും വളരും. കന്നുകാലികള്‍ തിന്നില്ല. ഇലയ്ക്കും വേരിനും കായക്കും ഔഷധഗുണമുണ്ട്. ജൂണ്‍ - ജൂലായ് മാസങ്ങളില്‍ കൃഷിചെയ്യാം.
ശീമക്കൊന്ന - പച്ചിലവളമായും കന്നുകാലിത്തീറ്റയായും ഉപയോഗിക്കാവുന്ന ശീമക്കൊന്ന കൃഷി അതിരുകളില്‍ വളര്‍ത്താവുന്ന ചെറുമരമാണ്. ഈടും ഉറപ്പുമുള്ള കാതല്‍ മിനുസപ്പെടുത്തിയാല്‍ തേക്കിനേക്കാള്‍ ആകര്‍ഷകമാണ്.
കാറ്റാടി - കാറ്റാടി വളരുന്നതിന് ധാരാളം സൂര്യപ്രകാശം വേണം. തൈകളാണ് കൃഷിക്ക് ...
ഖാദി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന തേനീച്ചപെട്ടിയില്‍ രണ്ട് സെല്ലും ഒരു റാണിയും ഉണ്ടാകും. അവയ്ക്ക് പഞ്ചസാര കലക്കിയ ലായനി തീറ്റയായി കൊടുക്കുക. തേനീച്ചകള്‍ 6 സെല്ലുകളാക്കി മാറ്റും. അത് പിന്നീട് 3 പെട്ടികളാക്കുക. ഇവയുടെ ധാരാളം മുട്ടകളുണ്ടാകും. സെല്ലില്‍ ഒന്നു മാത്രം നിലനിര്‍ത്തി ബാക്കി കളയുക. (തീറ്റ കൊടുത്തിട്ട് 6 അടയാവുമ്പോള്‍ തിരിക്കുക.) ജനുവരിയില്‍ തേനുല്പാദിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തേനിന്റെ യഥാര്‍ത്ഥ രൂപം കിട്ടും. മേലത്തെ പെട്ടിയിലാണ് തേനുല്പാദിക്കുക. വര്‍ഷത്തില്‍ ഒരു പെട്ടിയില്‍ നിന്ന് 5 മുതല്‍ 20 കിലോ ഗ്രാം വരെ തേന്‍ കിട്ടും
തേനിന്റെ ഗുണങ്ങള്‍
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി ...
കൊക്കാന്‍ / ഇലപ്പേനുകള്‍.
വൈറസ് രോഗമാണ് കൊക്കാന്‍. രോഗം ബാധിച്ച വാഴകളുടെ പുറംപോളയില്‍അസാധാരണ ചുവപ്പുനിറം വരകളായി പ്രത്യക്ഷപ്പെടും. രോഗത്തിന്റെ രൂക്ഷതക്കനുസരിച്ച് ചുവപ്പുനിറം കൂടിവരും. ഈ രോഗം വന്ന വാഴ മിക്കവാറും കുലക്കുകയില്ല. വിത്തിനു രോഗമുണ്ടാകാതെ നോക്കുകയുംരോഗം വന്നാല്‍ ചുവടോടെ നശിപ്പിക്കുകയുമാണ് ഇതിനെതിരെയുള്ള പ്രതിവിധി.
മൂടുചീയല്‍
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ഈ രോഗം ബാധിച്ചാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കും. ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും പിന്നീട് ആ ഭാഗം ഉണങ്ങി നശിക്കുകയുംചെയ്യുന്നു. ഇതുതടയാനായി നനക്കാന്‍ വേണ്ടിയുള്ള ചാലുകളില്‍ ബ്ലീച്ചിങ്ങ് പൌഡര്‍ തുണിയില്‍ കിഴികെട്ടിയിട്ടാല്‍ മതി.
പനാമ രോഗം
കുമിളുകളുടെ ഫലമായി ഉണ്ടാകുന്ന രോഗമാണിത്. 5 മാസമായ വാഴകളിലാണ് ...
Displaying 1-4 of 5 results.