വാഴകളെ ബാധിക്കുന്ന രോഗങ്ങള്‍
കൊക്കാന്‍ / ഇലപ്പേനുകള്‍. വൈറസ് രോഗമാണ് കൊക്കാന്‍. രോഗം ബാധിച്ച വാഴകളുടെ പുറംപോളയില്‍അസാധാരണ ചുവപ്പുനിറം വരകളായി പ്രത്യക്ഷപ്പെടും. രോഗത്തിന്റെ രൂക്ഷതക്കനുസരിച്ച് ചുവപ്പുനിറം കൂടിവരും. ഈ രോഗം വന്ന വാഴ മിക്കവാറും കുലക്കുകയില്ല. വിത്തിനു രോഗമുണ്ടാകാതെ നോക്കുകയുംരോഗം വന്നാല്‍ ചുവടോടെ നശിപ്പിക്കുകയുമാണ് ഇതിനെതിരെയുള്ള പ്രതിവിധി. മൂടുചീയല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ഈ രോഗം ബാധിച്ചാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കും. ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും പിന്നീട് ആ ഭാഗം ഉണങ്ങി നശിക്കുകയുംചെയ്യുന്നു. ഇതുതടയാനായി നനക്കാന്‍ വേണ്ടിയുള്ള ചാലുകളില്‍ ബ്ലീച്ചിങ്ങ് പൌഡര്‍ തുണിയില്‍ കിഴികെട്ടിയിട്ടാല്‍ മതി. പനാമ രോഗം കുമിളുകളുടെ ഫലമായി ഉണ്ടാകുന്ന രോഗമാണിത്. 5 മാസമായ വാഴകളിലാണ് രോഗംകണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞ നിറത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നു. അവ ഇലകള്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. രോഗബാധിതമായ ചെടികളെ വേരോടെ പിഴുതു നശിപ്പിക്കുകകയും വേപ്പിന്റെ എണ്ണ,ഫൈറ്റൊലാന്‍ എന്നിവ ഉപയോഗിച്ചും രോഗനിയന്ത്രണം നടത്താം. മഹാളി രോഗം വാഴകളില്‍ കാണുന്ന വേറൊരു രോഗമാണ് മഹാളി. ഈ രോഗം പിടിപെട്ടാല്‍ തുരിശ്,ചുണ്ണാമ്പ് എന്നിവ കലക്കി തളിച്ചുകൊടുത്താല്‍ മതി. വാഴകളില്‍ എതെങ്കിലും കട്ടയിട്ടുണ്ടെങ്കില്‍ അവ വോരോടെ പിഴുതെടുക്കണം. | |
Posted by : admin, 2014 Oct 02 01:10:25 pm |