2015 Apr 01 | View Count:530
അവസാനം സഹികെട്ട് ദിലീപ് ചോദിച്ചു. ആര്‍ക്കാണ് തന്നെ വിവാഹം കഴിപ്പിച്ചു വിടാന്‍ ഇത്ര താല്‍പര്യം. ആര്‍ക്കാണ് തന്നെ വിവാഹം കഴിപ്പിക്കാന്‍ ഇത്ര തിരക്ക് ? തന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് തന്റെ വിവാഹവാര്‍ത്തയും ഇറങ്ങുന്നത് പതിവായിരിക്കുകായണെന്ന് ദിലീപ് പ്രമുഖ ഓണ്‍ലൈനോട് പറഞ്ഞു.  പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഈ അപവാദ പ്രചരണം. ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍വച്ച് വിവാഹിതരാകുന്നുവെന്ന ഏപ്രില്‍ ഫുള്‍ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ത്ത വായിച്ച അടുത്ത സുഹൃത്തുക്കളും വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് വിവരം ദിലീപിനോട് തിരക്കിയതോടെയാണ് ദിലീപ് തന്നെ വാര്‍ത്ത നിഷേധിച്ച് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണയെങ്കിലും ...
2014 Oct 29 | View Count:536
നിദ്ര'യ്ക്കുശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീനായര്‍, വേദിക എന്നിവരാണ് നായികമാര്‍. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍, കെ.പി.എ.സി. ലളിത തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത്പിള്ള ജനവരി അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ' തൃശ്ശൂര്‍, തിരുവനന്തപുരം, ചെന്നൈ, മഹാബലിപുരം എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി വിഷുവിന് തിയേറ്ററിലെത്തിക്കും.    Tags: Balussery, ...
Displaying 1-2 of 2 results.