2015 Jan 25 | View Count:
530
| തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍ സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറിഗ്രാമം സഫലമാകുന്നു.
പ്രാദേശിക കാര്‍ഷിക കൂട്ടായ്മയുടെ സഹായത്തോടെ കൃഷിയിടങ്ങള്‍ കണ്ടെത്തി നിലമൊരുക്കി വെണ്ട, പാവല്‍, പടവലം, മത്തന്‍, ഇളവന്‍, ചീര, കാബേജ്, കോളിഫ്ലവര്‍ കൃഷികളാണ് ചെയ്തത്. കൃഷിവകുപ്പ് വിത്തും സാങ്കേതിക സഹായങ്ങളും നല്‍കി.
വീട്ടുവളപ്പില്‍ പച്ചക്കറികൃഷി മത്സരാടിസ്ഥാനത്തില്‍ നടന്നു. തിരഞ്ഞെടുത്ത 200 വീടുകളിലാണ് ഒന്നാംഘട്ടത്തില്‍ കൃഷിയിറക്കിയത്. മോണിറ്ററിങ് സമിതിയുടെ സഹായത്തോടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് മികച്ച ബാലകര്‍ഷകരെ കണ്ടെത്തും. മികച്ച ബാലകര്‍ഷകര്‍ക്ക് ബാലകര്‍ഷകരത്‌നം അവാര്‍ഡും നല്‍കും. മാസത്തിലൊരിക്കല്‍ വിദ്യാലയത്തില്‍ കാര്‍ഷികചന്ത നടത്തി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗോപി കെ.വി.ഡി., യു.എം. സത്യന്‍, പി. ശോഭന, കെ. കുട്ടിനാരായണന്‍, ഷാബിന്‍ഫവാസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
|
| Posted by : admin, 2015 Jan 25 07:01:41 am |