2015 Feb 11 | View Count:
618
| ബാലുശ്ശേരി ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വില്പന വ്യാപകമാകുന്നു. ടൗണിലെ വിദേശ മദ്യഷാപ്പ് പൂട്ടിയതോടെയാണ് വ്യാജ മദ്യവും കഞ്ചാവും ഇവിടേക്ക് എത്തിത്തുടങ്ങിയത്. താമരശ്ശേരി, കൊയിലാണ്ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തു വില്പന നടത്തുന്നവരാണ് ബാലുശ്ശേരി ടൗണ്‍ താവളമാക്കുന്നത്.
ഹൈസ്‌കൂള്‍ റോഡ്, ഗസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലും താലൂക്ക് ആസ്പത്രി പരിസരവും ലഹരിവസ്തുവില്പന കേന്ദ്രമായി മാറുന്നുണ്ട്. കഴിഞ്ഞദിവസം ബസ്സുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി വ്യാജമദ്യം പിടികൂടിയിരുന്നു. എന്നാല്‍, ചെറിയ പൊതികളിലാക്കി കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ഹൈസ്‌കൂള്‍, പാരലല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറുന്ന സംഘങ്ങളും സജീവമാണ്. ബസ്സ്റ്റാന്‍ഡിനടുത്ത ഇടവഴികളില്‍ സന്ധ്യാസമയത്ത് വില്പനക്കാര്‍ തമ്പടിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
|
| Posted by : admin, 2015 Feb 11 09:02:26 am |