2018 Dec 04 | View Count: 1127

വാഹനങ്ങളുടെ നീണ്ടനിരമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സന്ദര്ഭങ്ങള് ബാലുശ്ശേരിയില് പതിവു കാഴചയാണിപ്പോള്. താമരശ്ശേരി-കൊയിലാണ്ടി റോഡില്, ഹൈസ്കൂള് റോഡ്-കൈരളി റോഡ് ജംങ്ക്ഷനില് ആണ് പ്രധാനമായും ഗതാഗത തടസ്സം ഉണ്ടാകുന്നത്. ഇത് ബസ് സ്റ്റാന്ഡ് മുതല് പോസ്റ്റോഫീസ് റോഡ് വരെ നീളുന്നു. വഴിയാത്രക്കാര്ക്ക് റോഡ് മുറിച്ചു കടക്കാന് വരെ ചില സമയങ്ങളില് ബുദ്ധിമുട്ടാകുന്നുണ്ട്. ഈ ജംങ്ഷനില് ആണെങ്കില് മഴയില് റോഡ് പൊട്ടിത്തകര്ന്ന് ഒരു കുഴിയായിട്ടുണ്ട്. ഹോംഗാര്ഡ് ഉളളതാണ് യാത്രക്കാര്ക്ക് അല്പമെങ്കിലും ആശ്വാസം. പാര്ക്കിംഗ് സൌകര്യം ഇല്ലാത്തതിനാല് റോഡിനിരുവശവും കാണുന്ന സ്ഥലങ്ങളില് ബൈക്കും കാറും നിര്ത്തിയിട്ടിരുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഓണം, വിഷു, പെരുന്നാള് പോലുളള ഉത്സവകാല സീസണാണെങ്കില് നടന്നുപോകാന് തന്നെ പറ്റാത്തത്ര ബുദ്ധിമുട്ടാണുളളത്. ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും സത്വര നടപടികള് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

Posted by : admin, 2018 Dec 04 12:12:06 pm