2016 Jan 17 | View Count:636
കോഴിക്കോട്‌ ബസ്സ്‌ ഓപ്പറേറ്റേഴ്‌സ്‌ കോര്‍ഡിനേഷന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ മൂന്ന്‌ പേരുടെ ചികിത്സാ സഹായ നിധിക്കായി 18.1.2016  സര്‍വ്വീസ്‌ നടത്തുന്നു. ഇരു കിഡ്‌നികള്‍ക്കും രോഗം ബാധിച്ച ഉണ്ണികുളത്തെ ഷബീബ, കാക്കൂരിലെ സുല്‍ഫത്ത്‌, കരള്‍മാറ്റ ശാസ്‌ത്രക്രിയ ആവശ്യമുള്ള സുരേഷ്‌ ഉണ്ണികുളം എന്നിവര്‍ക്ക്‌ വേണ്ടിയാണ്‌ ബസ്സുടമകളും ജീവനക്കാരും ഈകൂട്ടായ്‌മയില്‍ കൈകോര്‍ക്കുന്നത്‌.           കോഴിക്കോട്‌ കുറ്റിയാടി റൂട്ടില്‍ വിജയം കണ്ട ജീവകാരുണ്യപ്രവര്‍ത്തനം കോഴിക്കോട്‌ ബാലുശേരി റൂട്ടിലും നടപ്പാക്കുന്നതിനാണ്‌ ഉടമകളും തൊഴിലാളികളും ഇങ്ങനെയൊരു തീരുമെനമെടുത്തത്‌. 25 ബസ്സുകളാണ്‌ ഇവരുടെ ചികിത്സക്കായി ഇന്ന്‌ മുഴുവന്‍ സര്‍വ്വീസും വിനിയോഗിക്കുന്നത്‌. ചിലവിന്‌ പോലും ഒരു പൈസ എടുക്കാതെ ജീവനക്കാര്‍ ജോലിചെയ്യും.           ...
2016 Jan 16 | View Count:776
ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. ടൗണിലെയും ബസ്സ്റ്റാന്‍ഡിലെ കടകളിലെയും മാലിന്യങ്ങള്‍ ബസ്സ്റ്റാന്‍ഡിനു സമീപംതന്നെ നിക്ഷേപിക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുപിറകില്‍ ഒഴിഞ്ഞ സ്ഥലത്തും സ്റ്റാന്‍ഡിന് കിഴക്കുഭാഗത്തെ പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഒഴിഞ്ഞ സ്ഥലത്തുമാണ് മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. നിരവധി യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2016 Jan 16 | View Count:489
പനങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിലെ പൂവമ്പായിയിൽ വയൽ മണ്ണിട്ടു നികത്താനുള്ള നീക്കത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രക്ഷോഭം ഫലം കണ്ടു. നികത്താനിറക്കിയ മണ്ണ് വയൽ പ്രദേശത്തുനിന്ന് നീക്കം ചെയ്തു.വില്ലേജ് ഓഫിസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥല ഉടമ തന്നെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു.പൂവമ്പായിയിലെ വയൽ നികത്തലിനെതിരെ ഒൻപതാം വാർഡ് യുഡിഎഫ് കമ്മിറ്റിയാണ് രംഗത്തെത്തിയത്.മണ്ണിറക്കാൻ ‍തുടങ്ങിയ സമയത്തു തന്നെ പ്രദേശത്ത് കൊടി നാട്ടി യുഡിഎഫ് പ്രവർത്തകർ തടഞ്ഞിരുന്നു.വയൽ പ്രദേശം നികത്തുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.വയലിന്റെ ഒരു ഭാഗം നികത്തുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുകയും വയലിന്റെ സ്വാഭാവിക തുടർച്ച നഷ്ടമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കലക്ടർ ...
2016 Jan 16 | View Count:460
കെയുഎസ്ടിയു പേരാമ്പ്ര–ബാലുശേരി ഏരിയ കമ്മിറ്റികളുടെ സംയുക്ത കൺവൻഷൻ 17ന് ബാലുശേരി പഞ്ചായത്ത് ഹാളിൽ നടത്തുമെന്ന് ഉണ്ണിക്കൃഷ്ണൻ മണ്ണാംപൊയിൽ അറിയിച്ചു.അൺ എയ്ഡഡ് അധ്യാപകർക്കായി വിവിധ ക്ലാസുകൾ നടത്തും. പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഫോൺ: 9249806859.  
2016 Jan 16 | View Count:481
വാകയാട് കോട്ട പരദേവതാ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും പാട്ടുൽസവവും ഏപ്രിൽ 10 മുതൽ 12 വരെ നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വി.പി. ഗോവിന്ദൻ കുട്ടിയും ആശ്രയം ശ്രീനിവാസനും അറിയിച്ചു. 30 ലക്ഷം രൂപ ചെലവിൽ ശ്രീകോവിലിന്റെ നിർമാണം പൂർത്തീകരിച്ചു. അഞ്ചു വർഷമായി മുടങ്ങിയ പാട്ടുൽസവവും പന്തീരായിരം തേങ്ങയേറും പുനരാരംഭിക്കുകയാണെന്ന് എൻ.കെ. വേണുഗോപാലും വള്ള്യാട്ട് ബാലൻ നമ്പ്യാരും പറഞ്ഞു.ഉൽസവത്തിന് 11ന് കൊടിയേറും.  
2016 Jan 12 | View Count:567
ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കുതിരക്കോലങ്ങള്‍ നഗരപ്രദക്ഷിണം നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കാക്കക്കുന്നി വയലില്‍ നിന്നാണ് കുതിരക്കോലം എഴുന്നെള്ളത്ത് ആരംഭിച്ചത്. നഗര പ്രദക്ഷിണം നടത്തിയശേഷം എഴുന്നെള്ളത്ത് കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാദേവി, മുന്‍ പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ കുതിരക്കോലം കെട്ടിയവര്‍ക്ക് അനുമോദനമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Displaying 19-24 of 628 results.