വാകയാട് കോട്ടയിലെ പാട്ട് മഹോത്സവം പുനരാരംഭിക്കും
വാകയാട് കോട്ട പരദേവതാ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും പാട്ടുൽസവവും ഏപ്രിൽ 10 മുതൽ 12 വരെ നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വി.പി. ഗോവിന്ദൻ കുട്ടിയും ആശ്രയം ശ്രീനിവാസനും അറിയിച്ചു. 30 ലക്ഷം രൂപ ചെലവിൽ ശ്രീകോവിലിന്റെ നിർമാണം പൂർത്തീകരിച്ചു. അഞ്ചു വർഷമായി മുടങ്ങിയ പാട്ടുൽസവവും പന്തീരായിരം തേങ്ങയേറും പുനരാരംഭിക്കുകയാണെന്ന് എൻ.കെ. വേണുഗോപാലും വള്ള്യാട്ട് ബാലൻ നമ്പ്യാരും പറഞ്ഞു.ഉൽസവത്തിന് 11ന് കൊടിയേറും. | |
Posted by : admin, 2016 Jan 16 09:01:04 am |