ബാലുശ്ശേരിയിലെ 'കുതിരക്കോലം' നഗരപ്രദക്ഷിണം നടത്തി
ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കുതിരക്കോലങ്ങള്‍ നഗരപ്രദക്ഷിണം നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കാക്കക്കുന്നി വയലില്‍ നിന്നാണ് കുതിരക്കോലം എഴുന്നെള്ളത്ത് ആരംഭിച്ചത്. നഗര പ്രദക്ഷിണം നടത്തിയശേഷം എഴുന്നെള്ളത്ത് കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാദേവി, മുന്‍ പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ കുതിരക്കോലം കെട്ടിയവര്‍ക്ക് അനുമോദനമര്‍പ്പിക്കാന്‍ എത്തിയിരുന്നു. | |
Posted by : admin, 2016 Jan 12 10:01:21 pm |