2016 Jan 17 | View Count:
637
|
കോഴിക്കോട് ബസ്സ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ മൂന്ന് പേരുടെ ചികിത്സാ സഹായ നിധിക്കായി 18.1.2016 സര്‍വ്വീസ് നടത്തുന്നു. ഇരു കിഡ്‌നികള്‍ക്കും രോഗം ബാധിച്ച ഉണ്ണികുളത്തെ ഷബീബ, കാക്കൂരിലെ സുല്‍ഫത്ത്, കരള്‍മാറ്റ ശാസ്‌ത്രക്രിയ ആവശ്യമുള്ള സുരേഷ് ഉണ്ണികുളം എന്നിവര്‍ക്ക് വേണ്ടിയാണ് ബസ്സുടമകളും ജീവനക്കാരും ഈകൂട്ടായ്‌മയില്‍ കൈകോര്‍ക്കുന്നത്.
കോഴിക്കോട് കുറ്റിയാടി റൂട്ടില്‍ വിജയം കണ്ട ജീവകാരുണ്യപ്രവര്‍ത്തനം കോഴിക്കോട് ബാലുശേരി റൂട്ടിലും നടപ്പാക്കുന്നതിനാണ് ഉടമകളും തൊഴിലാളികളും ഇങ്ങനെയൊരു തീരുമെനമെടുത്തത്. 25 ബസ്സുകളാണ് ഇവരുടെ ചികിത്സക്കായി ഇന്ന് മുഴുവന്‍ സര്‍വ്വീസും വിനിയോഗിക്കുന്നത്. ചിലവിന് പോലും ഒരു പൈസ എടുക്കാതെ ജീവനക്കാര്‍ ജോലിചെയ്യും.
ടിക്കറ്റെടുത്ത് ബാക്കി പോലും വാങ്ങാതെ യാത്രക്കാരും ഈ സംരഭത്തിന് ഇന്ന് കൈകോര്‍ക്കും. ജില്ലയിലെ പ്രധാനപ്പെട്ട ബസ്സ് റൂട്ടുകളിലൊന്നാണ് ബാലുശേരി കോഴിക്കോട് റൂട്ട്. എണ്ണായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെ കലക്ഷന്‍ ലബിക്കുന്ന ബസ്സുകള്‍ ഈറൂട്ടിലുണ്ട്. ഉടമകള്‍ ബസ്സുകള്‍ക്കാവശ്യമായ ഇന്ധനം സംഭാവനയായി ട്ടാണ് സ്വീകരിക്കുന്നത്. രാവിലെ 5.45 ന് തുടങ്ങുന്ന ട്രിപ്പ് രാത്രിവരെ നീണ്ട് കിട്ടുന്ന കലകഷ്‌നാണ് ചികിത്സാ ചിലവിനായി വിനിയോഗിക്കുക. സ്വരൂപിക്കുന്നത്.
ഒരാഴ്‌ച മുമ്പുതന്നെ ബസ്സുകളില്‍ പാട്ടുകള്‍ക്ക് പകരം ചികിത്സാ സഹായത്തിന്റെ അഭ്യര്‍ത്ഥനകളാണ് ബസ്സില്‍ മുഴുങ്ങുന്നത്. പ്രധാന ടൗണുകളിലെല്ലാം ബാനറുകളും ഉയര്‍ന്നുകഴിഞ്ഞു. കാക്കൂരിലെ നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരുമാണ് ജീവനക്കാര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സഹായ സഹകരണവും ഈ ദൗത്യത്തിന് മുതല്‍ക്കൂട്ടാവും. കോഴിക്കോട്ടും ബാലുശേരിയിലുമാണ് ജീവകാരുണ്യസര്‍വ്വീസ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ്‌ഓഫ് ചെയ്യുക.
|
| Posted by : admin, 2016 Jan 17 10:01:19 am |