2016 Jan 12 | View Count:777
 ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തില്‍ പച്ചക്കറി പഴം സംസ്‌കരണത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ് ജനവരി 18-ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനിടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണം  
2016 Jan 10 | View Count:447
ബാലുശ്ശേരി: ഭാരതീയ വിചാരകേന്ദ്രം 33-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബാലുശ്ശേരി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ 1921 പാഠവും പൊരുളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേസരി ചീഫ് എഡിറ്റര്‍ എന്‍.ആര്‍ മധു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ആദര്‍ശ സംസ്‌കൃത വിദ്യാപീഠം പ്രിന്‍സിപ്പാള്‍ ഡോ. എസ് വിക്രമന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്ര ഗവേഷകന്‍ ഷാജുമോന്‍, അഡ്വ. കെ.വി സുരേഷ്. എന്നിവര്‍ സംസാരിച്ചു.ഡോ. വികെ ദീപേഷ് സ്വാഗതവും സി സുമേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
2016 Jan 10 | View Count:857
ബാലുശ്ശേരി ക്കാരുടെ പ്രിയ അദ്ധ്യാപകൻ സതീശൻ മാസ്റ്റർ(56) അന്തരിച്ചു. ഇന്ന് (11-01-2016) പുലർച്ചെ ഹൃദയാഘാതത്തെ തുടര്ന്നയിരുന്നു അന്ത്യം. ബാലുശ്ശേരി, അവിടനെല്ലൂർ, പയ്യോളി ഹയർ സെക്കന്ററി സ്കൂളുകളിൽ അധ്യാപകനായും പെരാന്പ്ര എ ഇ ഓ ആയും പ്രവർത്തിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ എസ് എസ് എ യുടെ പ്രൊജക്റ്റ്‌ ഡയരക്ടർ ആയി പ്രവര്ത്തിച്ചു വരികയായിരുന്നു. ഭാര്യ ഷീജ. രണ്ടു മക്കളാണ് ഉള്ളത്. സൌത്ത് മലബാർ ഗ്രാമീണ്‍ ബാങ്കിൽ നിന്നും വിരമിച്ച രാജേന്ദ്രൻ സഹോദരനാണ്.  സംസ്കാരം ഇന്നുച്ചക്ക് രണ്ടു മണിക്ക് 
2016 Jan 09 | View Count:407
ബാലുശ്ശേരി വൈകുണ്ഠം ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലെ എട്ടുനാള്‍ നീണ്ടു നില്‍ക്കുന്ന ആറാട്ട് മഹോ ത്സവവും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി. തന്ത്രി തെക്കി നിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടാണ് ഉത്സവത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. ഭാഗവത സപ്താഹ യജ്ഞത്തിന് ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ഇന്ന് രാവിലെ ഗണപതിഹോമം, മഹാ മൃത്യുഞ്ജ യഹോമം, വൈകീട്ട് അഞ്ചിന് കലവറ നിറയ്ക്കല്‍, 6ന് കൊടിയേറ്റം എന്നിവ നടക്കും. ഉത്സവം 15ന് ഉച്ചയ്ക്ക് നടക്കുന്ന പ്രസാദ ഊട്ടോടെ സമാപിക്കും.
2016 Jan 08 | View Count:420
ബാലുശ്ശേരി: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിതരണ ഉദഘാടനം നിര്‍വഹിച്ചു. സംസ്ഥാനതല മേളകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും പ്രസിഡന്റ് നിര്‍വഹിച്ചു. കെ.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. പി. വിശ്വനാഥന്‍, കെ.കെ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.എ. ദാനേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് അജിത പി മാധവന്‍ നന്ദിയും പറഞ്ഞു.
2016 Jan 08 | View Count:531
സ്വകാര്യ ബസും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എസ്റ്റേറ്റ് മുക്കില്‍ സിമന്റ് കട്ട നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരികയായിരുന്ന എറണാകുളം തട്ടേക്കാട് സ്വദേശി ഫിബി (45) ആണ് മരിച്ചത്. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏട്ടുമണിയോടെ സംസ്ഥാന പാതയില്‍ പൂനൂര്‍ പെരിങ്ങളം വയലിലാണ് അപകടം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന മിയബസും ഫിബിയും സുഹൃത്തും സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബാലുശ്ശേരി പോലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 
Displaying 25-30 of 628 results.