2016 Jan 06 | View Count:485
പുത്തൂര്‍വട്ടം-ചെമ്പോളിത്താഴെ കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപം തല്‍പ്പരകക്ഷികള്‍ ശ്മശാനം നിര്‍മ്മിക്കുന്നും മാലിന്യം തള്ളുന്നതും തടയണമെന്ന് പുത്തൂര്‍വട്ടം ജനജാഗ്രതാ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ കരുണന്‍ പി.പുത്തൂര്‍വട്ടം അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: കരുണന്‍ പി.പുത്തൂര്‍വട്ടം(പ്രസിഡന്റ്), പി.കെ.ഷാജി(സെക്രട്ടറി), ഷിജു.കെ.കെ. (ട്രഷറര്‍)
2016 Jan 05 | View Count:479
നിത്യേന നൂറുകണക്കിന് ബസ്സുകളും യാത്രക്കാരും എത്തുന്ന ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് വികസനം കടലാസ്സിലൊതുങ്ങുന്നു. ബസ്സ്റ്റാന്‍ഡ് വികസനത്തിനായി പഞ്ചായത്തധികൃതര്‍ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏകദേശം അഞ്ച് കോടിയോളം രൂപ ചെലവ് വരുന്ന വികസനപദ്ധതിയാണ് പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്രയും രൂപ ചെലവുവരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അംഗീകാരം വേണം. ഇതുകാരണമാണ് പദ്ധതി നിര്‍വഹണം വൈകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥ് പറഞ്ഞു.ബസ്സ്റ്റാന്‍ഡ് വികസനത്തിനുള്ള ഫണ്ട് വായ്പയിനത്തില്‍ കണ്ടെത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ ...
2016 Jan 05 | View Count:397
പനങ്ങാട് തൃക്കോവില്‍ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും ഉത്സവവും ജനവരി 13 മുതല്‍ 22 വരെ നടക്കും.13-ന് ആചാര്യവരണത്തോടെ ചടങ്ങുകള്‍ തുടങ്ങും. 14-ന് കലവറ നിറയ്ക്കല്‍, ബ്രഹ്മകലശപൂജ, പരികലശപൂജ എന്നിവ നടക്കും.15-ന് വൈകുന്നേരം 6-ന് ക്ഷേത്രോത്സവത്തിന്‌ െകാടിയേറും. 16-ന് വൈകുന്നേരം ശീവേലിയും സന്ധ്യാവേലയും നടക്കും.17-ന് ശ്രീഭൂതബലി, 18-ന് തിങ്കളാഴ്ച വൈകുന്നേരം സര്‍പ്പബലി, 19-ന് ക്ഷേത്രാചാരങ്ങള്‍, 20-ന് രാത്രി തേങ്ങയേറ്,21-ന് വൈകുന്നേരം നഗരപ്രദക്ഷിണം എന്നിവ നടക്കും.  
2016 Jan 05 | View Count:428
കണ്ണാടിപ്പൊയില്‍ ഈങ്ങാക്കെട്ടുമ്മല്‍ ബാലകൃഷ്ണന്റെ ഭാര്യ സബിത (38) വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അമ്പലവയല്‍ കുട്ടികൃഷ്ണന്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് സംസ്‌കരിച്ചത്.ബാലുശ്ശേരി പോലീസ് അസ്വാഭാവികമരണത്തിന് കേസ്സെടുത്തു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.  
2016 Jan 04 | View Count:363
നന്മണ്ട - പനായി റോഡ് തകർന്നു യാത്ര ദുരിതമായി. നന്മണ്ടയിൽ നിന്ന് ബാലുശേരി വരാതെ കൊയിലാണ്ടി ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നേരത്തെ നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നെങ്കിലും റോഡ് പലയിടത്തായി തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.ചെറിയ വാഹനങ്ങളാണ് ഇതു വഴി കൂടുതലായി സഞ്ചരിക്കുന്നത്. റോഡിന്റെ തകർച്ച കാരണം വാഹനങ്ങൾ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ട്.  
2016 Jan 04 | View Count:526
ബാലുശ്ശേരി-പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് രാമന്‍പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കാന്‍ നടപടികളാവുന്നു.പൊതുമരാമത്ത് വകുപ്പ് നാലുകോടി നാല്പതുലക്ഷം രൂപ നിര്‍മാണത്തിന് അനുവദിച്ചിരുന്നു.പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പൊതുമരാമത്ത് എന്‍ജിനീയര്‍മാരായ ജമാല്‍ പി.കെ., ജയപ്രകാശ്, ദിഗേഷ് എന്നിവര്‍ പാലം നിര്‍മിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.പാലം നിര്‍മാണത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം വിട്ടുകിട്ടിയാല്‍ ഉടനെ ടെന്‍ഡന്‍ നടപടികള്‍ നടത്തുമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു.പാലം നിര്‍മിക്കുമ്പോള്‍ തൊട്ടടുത്തുള്ള അങ്കണവാടി മാറ്റി നിര്‍മിക്കേണ്ടിവരും. അതിനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പ് വകയിരുത്തുമെങ്കിലും മാറ്റി നിര്‍മിക്കാനുള്ള സംവിധാനം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ഒരുക്കണമെന്നാണ് എന്‍ജിനീയര്‍മാരുടെ അഭിപ്രായം. ...
Displaying 37-42 of 628 results.