2016 Jan 03 | View Count:562
ഒരു തരിമ്പു പോലും തെളിവു അവശേഷിപ്പിക്കാതെ മുഖം കത്തിച്ചു നടത്തിയ മങ്കയം കൊലപാതകം അന്വേഷണ ഉദ്യോഗസ്ഥർക്ക് വൻ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ പത്തു ദിവസം പല വിധ അന്വേഷണം നടത്തിയെങ്കിലും ഒരു പുരോഗതിയും ഇല്ലാതിരിക്കുമ്പോഴാണ് നാട്ടുകാരിൽ നിന്ന് ഇതു വഴി കടന്നു പോയവരിൽ നിന്നും ചില സൂചനകൾ ലഭിക്കുന്നത്.ഇതിൽ പ്രധാനം കഴിഞ്ഞ 20ന് രാത്രി ഒരു വെള്ള കാറിൽ രാത്രി ഒൻപതരയോടെ മൂന്നു പേരെ മരുതിൻ ചുവട് ഭാഗത്തു കണ്ടെന്നതായിരുന്നു. അതോടെയാണ് കൊല്ലപ്പെട്ടയാൾ മലയാളിയാകുമെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നത്.ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ വിളികളുടെ വിവരം ശേഖരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഈ വഴിക്ക് മുന്നേറാനായില്ല. പിന്നീടാണ് അന്നു ടവർ പരിധിയിലൂടെ കടന്നു പോയ ഒരു നമ്പർ തുടർച്ചയായി ഓഫാണെന്ന് കണ്ടെത്തിയത്. ഈ നമ്പർ ...
2016 Jan 02 | View Count:389
കരിയാത്തന്‍ കാവില്‍ വാണിയ സമുദായസമിതി യൂണിറ്റ് രൂപവത്കരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് സത്യന്‍ കരുവാന്‍സ് അധ്യക്ഷതവഹിച്ചു.അഡ്വ. ഷാജ് പയ്യന്നൂര്‍ (വാണിദീപം കോ-ഓര്‍ഡിനേറ്റര്‍) ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ പയ്യന്നൂര്‍, തോട്ടത്തില്‍ പൊയില്‍ വിജയന്‍, മണിലാല്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: വാസുണ്ണി ചങ്ങരോത്തുകണ്ടി (പ്രസി.), രേഖ മാടായില്‍ (വൈസ് പ്രസി.), രാജ്‌മോഹന്‍ മണ്ണാര്‍കണ്ടി (സെക്ര.), ബിന്ദു കോവിലകത്തൂട്ട്, സഹദേവന്‍ കുറുപ്പിന്റെകണ്ടി (ജോ. സെക്ര.), ചന്ദ്രന്‍ കോവിലകത്തൂട്ട് (ഖജാ.).  
2016 Jan 02 | View Count:597
മരത്തില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് അഞ്ചുവര്‍ഷമായി ചികിത്സയില്‍കഴിയുന്ന പനങ്ങാട് തൊണ്ടിയേരി ഷാജിയും കുടുംബവും സഹായം തേടുന്നു.ഷാജിയെ ചികിത്സിക്കാനും കുടുംബം പുലര്‍ത്താനും വഴിയില്ലാതെ പ്രയാസപ്പെടുകയാണ് രണ്ടുമക്കളും ഭാര്യയുമടങ്ങിയ കുടുംബം. നാട്ടുകാരുടെ സഹായത്തോടെ ഇതിനകം പത്തുലക്ഷത്തിലേറെ രൂപയുടെ ചികിത്സ നടത്തിക്കഴിഞ്ഞു.തുടര്‍ചികിത്സയ്ക്ക് വകയില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവത്കരിച്ചത്.കിടന്ന കിടപ്പില്‍നിന്ന് അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഷാജി. പി. ശശി (ചെയ.), കെ.പി. അന്‍വര്‍ സാദിഖ് (കണ്‍.), കെ.പി. സഹീര്‍ (ട്രഷ.) എന്നിവര്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നു. ബാലുശ്ശേരി എസ്.ബി.ഐ.യില്‍ 35390701341 ഐ.എഫ്.എസ്.സി. എസ്.ബി.ഐ. N0017084 നമ്പറില്‍ അക്കൗണ്ട് തുടങ്ങി.  
2016 Jan 02 | View Count:371
DYFI ബാലുശ്ശേരി ബ്ലോക്ക്‌ സമ്മേളനം ജനുവരി 2,3 തിയ്യതികളിൽ ബാലുശ്ശേരിയിൽ വച്ച് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി പതാക കൊടിമര ജാഥ,പ്രധിനിധി സമ്മേളനം,പുസ്തകോത്സവം സിനിമാ പ്രദർശനം,ആദ്യ കാല നേതൃസംഗമം എന്നിവയും ഉണ്ടാവും.ജനുവരി 2 ന് വൈകുന്നേരം 4 മണിക്ക് ബ്ലോക്ക്‌ റോഡ്‌ ജങ്ങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യുവജന റാലി എസ്.ബി.ടി ക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച പൊതു സമ്മേളന നഗരിയിൽ അവസാനിക്കും.ജനുവരി 3 ന് ബാലുശ്ശേരി ഹൈസ്ക്കൂളിന് സമീപത്താണ് പ്രധിനിധി സമ്മേളനം.പരിപാടിയിൽ കെ.എസ് സുനിൽ കുമാർ,അഡ്വ.പി.എ മുഹമ്മദ്‌ റിയാസ്,പി.നിഖിൽ,സി.അശ്വനി ദേവ് ,പി.എം ആതിര എന്നിവർ പങ്കെടുക്കും.
2016 Jan 02 | View Count:496
കോഴിക്കോട് ∙ കിനാലൂർ റബർ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജന്റെ ഭാര്യയും സഹോദര പുത്രനും ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ ഭാര്യയെ സ്വന്തമാക്കാൻ സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ നട്ടംതിരിയുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് കേസിലെ നിർണായക വഴിത്തിരിവ് സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ടവർ ലൊക്കേഷൻ പരിധിയിലുള്ള ഫോൺ നമ്പറുകളിൽ ഒന്ന് രാജന്റേതായിരുന്നു. വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ രാജൻ ജോലിക്ക് പോയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇത്രയും ...
2016 Jan 01 | View Count:483
രേഖാചിത്രം ഫലം ചെയ്‌തു കത്തികരിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞതായി സൂചന ബാലുശ്ശേരി മങ്കയത്ത്‌ ഇക്കഴിഞ്ഞമാസം കത്തികരിഞ്ഞ നിലയില്‍കണ്ടെത്തിയത്‌ നരിക്കുനിയില്‍ നിന്നും കാണാതായ ....... ആണോ എന്ന്‌ സൂചന. യുവാവ്‌ കത്തികരിഞ്ഞ അതേ ദിവസം കാണാതായ നരിക്കുനി കല്‍ക്കുടുമ്പ്‌ സ്വദേശിയായ സ്‌ത്രീ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബാലുശേരി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയതിനെതുടര്‍ന്നാണ്‌ കേസ്‌ അന്വേഷണത്തിന്‌ പുതിയ വഴിത്തിരിവായത്‌. ഇവര്‍ പോലീസിനൊട്‌ പറഞ്ഞ വിവരങ്ങളനുസരിച്ച്‌ മരണപ്പെട്ട ആളിനോട്‌ സാദൃശ്യമുള്ളതായിട്ടാണ്‌ സൂചന.  പ്രതിയെന്ന്‌ സംശയിക്കുന്ന മങ്കയം സ്വദേശിയെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. കല്ല്‌ ചെത്തുകാരനും,കല്‌പണിക്കാരനും,കലം വില്‍പ്പനക്കാരനും,കാട്‌ വെട്ടിതെളിയിക്കുന്ന ആളുമൊക്കെയായി മാറി പോലീസ്‌ കഴിഞ്ഞ കുറേ ...
Displaying 43-48 of 628 results.