2016 Jan 02 | View Count: 372

DYFI ബാലുശ്ശേരി ബ്ലോക്ക്‌ സമ്മേളനം ജനുവരി 2,3 തിയ്യതികളിൽ ബാലുശ്ശേരിയിൽ വച്ച് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി പതാക കൊടിമര ജാഥ,പ്രധിനിധി സമ്മേളനം,പുസ്തകോത്സവം സിനിമാ പ്രദർശനം,ആദ്യ കാല നേതൃസംഗമം എന്നിവയും ഉണ്ടാവും.ജനുവരി 2 ന് വൈകുന്നേരം 4 മണിക്ക് ബ്ലോക്ക്‌ റോഡ്‌ ജങ്ങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യുവജന റാലി എസ്.ബി.ടി ക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച പൊതു സമ്മേളന നഗരിയിൽ അവസാനിക്കും.ജനുവരി 3 ന് ബാലുശ്ശേരി ഹൈസ്ക്കൂളിന് സമീപത്താണ് പ്രധിനിധി സമ്മേളനം.പരിപാടിയിൽ കെ.എസ് സുനിൽ കുമാർ,അഡ്വ.പി.എ മുഹമ്മദ്‌ റിയാസ്,പി.നിഖിൽ,സി.അശ്വനി ദേവ് ,പി.എം ആതിര എന്നിവർ പങ്കെടുക്കും.

Posted by : admin, 2016 Jan 02 03:01:12 am