2016 Jan 01 | View Count: 484

രേഖാചിത്രം ഫലം ചെയ്‌തു കത്തികരിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞതായി സൂചന
ബാലുശ്ശേരി മങ്കയത്ത്‌ ഇക്കഴിഞ്ഞമാസം കത്തികരിഞ്ഞ നിലയില്‍കണ്ടെത്തിയത്‌ നരിക്കുനിയില്‍ നിന്നും കാണാതായ ....... ആണോ എന്ന്‌ സൂചന. യുവാവ്‌ കത്തികരിഞ്ഞ അതേ ദിവസം കാണാതായ നരിക്കുനി കല്‍ക്കുടുമ്പ്‌ സ്വദേശിയായ സ്‌ത്രീ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബാലുശേരി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയതിനെതുടര്‍ന്നാണ്‌ കേസ്‌ അന്വേഷണത്തിന്‌ പുതിയ വഴിത്തിരിവായത്‌. ഇവര്‍ പോലീസിനൊട്‌ പറഞ്ഞ വിവരങ്ങളനുസരിച്ച്‌ മരണപ്പെട്ട ആളിനോട്‌ സാദൃശ്യമുള്ളതായിട്ടാണ്‌ സൂചന. 
പ്രതിയെന്ന്‌ സംശയിക്കുന്ന മങ്കയം സ്വദേശിയെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. കല്ല്‌ ചെത്തുകാരനും,കല്‌പണിക്കാരനും,കലം വില്‍പ്പനക്കാരനും,കാട്‌ വെട്ടിതെളിയിക്കുന്ന ആളുമൊക്കെയായി മാറി പോലീസ്‌ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേസ്‌ തെളിയിക്കുവാനുള്ള തീവൃശ്രമത്തിലായിരുന്നു.     
   

Posted by : admin, 2016 Jan 01 11:01:37 pm