പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള കർമപദ്ധതി പുരോഗമിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയയ്ക്കുന്ന രണ്ടാം ഘട്ട പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തേ ഇത്തരത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കയറ്റി അയച്ചിരുന്നു.വേങ്ങേരി നിറവിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽനിന്ന് തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.ഇവിടെനിന്നാണ് ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത്. എല്ലാ വാർഡുകളിലും ഒരുമിച്ചൊരു ദിവസം ശുചീകരണം നടത്തുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നാട്ടിലാകെ കുന്നടിയുന്ന പ്ലാസ്റ്റിക്കിന്റെ വിപത്തിൽ നിന്നുള്ള മോചനമാണ് പഞ്ചായത്ത് ലക്ഷ്യം. ...
നരിക്കുനി പിലാത്തോട്ടത്തില്‍ രാജനെ കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളായ നരിക്കുനി അരീക്കര മീത്തല്‍ ലിബിന്‍, പിലാത്തോട്ടത്തില്‍ വിപിന്‍, പനങ്ങാട് കിഴക്കേ കുറുമ്പൊയില്‍ സദാനന്ദന്‍ എന്ന കോമരം ആനന്ദന്‍, കൊലചെയ്യപ്പെട്ട രാജന്റെ ഭാര്യ ഷീബ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
മങ്കയം പ്രദേശം, കൊലപാതകം ആസൂത്രണം ചെയ്ത സ്ഥലങ്ങള്‍, നരിക്കുനി, കാരുകുളങ്ങരയിലുള്ള ഷീബയുടെ തറവാട് വീട്, നരിക്കുനിയില്‍ രാജന്‍ താമസിച്ചിരുന്ന വീട് എന്നിവിടങ്ങളില്‍ വീണ്ടും കൊണ്ടുപോയി ചോദ്യം ചെയ്‌തേക്കുമെന്ന് പോലീസ് പറഞ്ഞു.ഡിസംബര്‍ 20-ന് രാത്രി നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത് പത്ത് ദിവസത്തിന് ...
ആറു മാസമായി വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിലുള്ള കെട്ടിടത്തിലെ പാനിക്കടന്നല്‍ക്കൂട് നശിപ്പിച്ചു. പനായി കിഴക്കേ മന്നത്ത് സുര, ബാബു മാട്ടാകുളങ്ങര, പവിത്രന്‍ എന്നിവരാണ് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ കയറി കടന്നല്‍ക്കൂട് നശിപ്പിച്ചത്.
നിർമല്ലൂർ പാച്ചാക്കിൽ ഭഗവതി ക്ഷേത്രകമ്മിറ്റി ഭാരവാഹികളായി ടി.കെ.ശ്രീധരൻ തൈക്കണ്ടി (പ്രസി), കോട്ടക്കുന്നുമ്മൽ ബാലകൃഷ്ണൻ (വൈസ്.പ്രസി), എം.ടി.ഗിരീഷ് (ജന.സെക്ര),കെ.കെ.അനിൽകുമാർ (സെക്ര), കെ.കെ.ബിജു (ട്രഷ) എന്നിവരെയും തിറയുൽസവ കമ്മിറ്റി ഭാരവാഹികളായി ഷൈജു തോട്ടത്തിൽ (പ്രസി),എ.കെ.പ്രമോദ് (വൈസ്.പ്രസി), നിതിൻ ഇല്ലത്തകത്തൂട്ട് (ജന.സെക്ര),കെ.കെ.പ്രജീഷ് (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
കോട്ടനട പുഴയോരത്തിന്റെ ഇടിഞ്ഞുതള്ളിയ ഭാഗം കെട്ടി സംരക്ഷിക്കാന്‍ നടപടിയായില്ല.കോട്ടനട-തിരുവാഞ്ചേരി പൊയില്‍ ഭാഗത്താണ് പുഴയോരം റോഡ് ഉള്‍പ്പെടെ പുഴയിലേക്ക് ഇടിഞ്ഞത്.പുഴയിലെ വെള്ളം കെട്ടിനിര്‍ത്തുന്ന തടയണയോടു ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നത്.കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം വരുംദിവസങ്ങളിലാണ് നടക്കുക.ആയിരക്കണക്കിന് ആളുകളാണ് എഴുന്നള്ളത്തിനും ക്ഷേത്ര ദര്‍ശനത്തിനും മറ്റുമായി ഈ വഴി സഞ്ചരിക്കുക.ഈ സാഹചര്യത്തില്‍ അപകടസാധ്യത മുന്‍നിര്‍ത്തി എത്രയും വേഗം തകര്‍ന്ന ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബാലുശ്ശേരിയിലെ സിനിമ പ്രേമികൾക്ക് സന്തോഷ് ടാകീസ് മാത്രമയിരുന്നു കുറെ നാളുകളായി ഉണ്ടായിരുന്നത്. നവീകരണത്തിന്റെ ഭാഗമായി സന്ധ്യ തിയേറ്റർ അടച്ചതിനെ തുടർന്നാണിത്. ഐശ്വര്യ മൂവീസ് അതിനും മുൻപേ പൂട്ടിയതായിരുന്നു. എന്നാൽ ജനുവരി 10 ഞായറാഴ്ച മുതൽ ഐശ്വര്യ മൂവീസിൽ വീണ്ടും പ്രദർശനം ആരംഭിക്കുകയാണ്. യുവ സൂപ്പർ സ്റ്റാർ പ്രിത്വിരാജിന്റെ സൂപ്പർ ഹിറ്റ് ഫിലിം അനാർക്കലി ആണ് ഉത്ഘാടന ചിത്രം. 10.30, 1.30, 4.30, 7.30 എന്നിങ്ങനെയാണ് പ്രദര്ശന സമയം.
Displaying 31-36 of 628 results.
917914916918915913