2016 Jan 08 | View Count: 901

പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള കർമപദ്ധതി പുരോഗമിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയയ്ക്കുന്ന രണ്ടാം ഘട്ട പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തേ ഇത്തരത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കയറ്റി അയച്ചിരുന്നു.വേങ്ങേരി നിറവിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽനിന്ന് തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.ഇവിടെനിന്നാണ് ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത്. എല്ലാ വാർഡുകളിലും ഒരുമിച്ചൊരു ദിവസം ശുചീകരണം നടത്തുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നാട്ടിലാകെ കുന്നടിയുന്ന പ്ലാസ്റ്റിക്കിന്റെ വിപത്തിൽ നിന്നുള്ള മോചനമാണ് പഞ്ചായത്ത് ലക്ഷ്യം. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് പ്ലാസ്റ്റിക് സംസ്കരണത്തിനായി ഇത്തരമൊരു പദ്ധതി തുടങ്ങിയത്.




 

Posted by : admin, 2016 Jan 08 09:01:41 am