2016 Jan 08 | View Count: 352

കോട്ടനട പുഴയോരത്തിന്റെ ഇടിഞ്ഞുതള്ളിയ ഭാഗം കെട്ടി സംരക്ഷിക്കാന്‍ നടപടിയായില്ല.കോട്ടനട-തിരുവാഞ്ചേരി പൊയില്‍ ഭാഗത്താണ് പുഴയോരം റോഡ് ഉള്‍പ്പെടെ പുഴയിലേക്ക് ഇടിഞ്ഞത്.പുഴയിലെ വെള്ളം കെട്ടിനിര്‍ത്തുന്ന തടയണയോടു ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നത്.കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം വരുംദിവസങ്ങളിലാണ് നടക്കുക.ആയിരക്കണക്കിന് ആളുകളാണ് എഴുന്നള്ളത്തിനും ക്ഷേത്ര ദര്‍ശനത്തിനും മറ്റുമായി ഈ വഴി സഞ്ചരിക്കുക.ഈ സാഹചര്യത്തില്‍ അപകടസാധ്യത മുന്‍നിര്‍ത്തി എത്രയും വേഗം തകര്‍ന്ന ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

Posted by : admin, 2016 Jan 08 09:01:01 am