നന്മണ്ട - പനായി റോഡിൻറെ അവസ്ഥ ശോചനീയം
നന്മണ്ട - പനായി റോഡ് തകർന്നു യാത്ര ദുരിതമായി. നന്മണ്ടയിൽ നിന്ന് ബാലുശേരി വരാതെ കൊയിലാണ്ടി ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നേരത്തെ നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നെങ്കിലും റോഡ് പലയിടത്തായി തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.ചെറിയ വാഹനങ്ങളാണ് ഇതു വഴി കൂടുതലായി സഞ്ചരിക്കുന്നത്. റോഡിന്റെ തകർച്ച കാരണം വാഹനങ്ങൾ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ട്. | |
Posted by : admin, 2016 Jan 04 11:01:25 am |