2016 Jan 05 | View Count: 481

നിത്യേന നൂറുകണക്കിന് ബസ്സുകളും യാത്രക്കാരും എത്തുന്ന ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് വികസനം കടലാസ്സിലൊതുങ്ങുന്നു. ബസ്സ്റ്റാന്‍ഡ് വികസനത്തിനായി പഞ്ചായത്തധികൃതര്‍ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏകദേശം അഞ്ച് കോടിയോളം രൂപ ചെലവ് വരുന്ന വികസനപദ്ധതിയാണ് പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്രയും രൂപ ചെലവുവരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അംഗീകാരം വേണം. ഇതുകാരണമാണ് പദ്ധതി നിര്‍വഹണം വൈകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനാഥ് പറഞ്ഞു.ബസ്സ്റ്റാന്‍ഡ് വികസനത്തിനുള്ള ഫണ്ട് വായ്പയിനത്തില്‍ കണ്ടെത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ സംവിധാനം പോലും ഇന്നില്ല.ബസ് കാത്തിരിപ്പുകേന്ദ്രം പൊട്ടിപ്പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.


 

Posted by : admin, 2016 Jan 05 11:01:57 am