2016 Jan 10 | View Count:
448
| ബാലുശ്ശേരി: ഭാരതീയ വിചാരകേന്ദ്രം 33-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബാലുശ്ശേരി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ 1921 പാഠവും പൊരുളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേസരി ചീഫ് എഡിറ്റര്‍ എന്‍.ആര് മധു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ആദര്‍ശ സംസ്കൃത വിദ്യാപീഠം പ്രിന്‍സിപ്പാള്‍ ഡോ. എസ് വിക്രമന് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്ര ഗവേഷകന് ഷാജുമോന്‍, അഡ്വ. കെ.വി സുരേഷ്. എന്നിവര്‍ സംസാരിച്ചു.ഡോ. വികെ ദീപേഷ് സ്വാഗതവും സി സുമേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. |
| Posted by : admin, 2016 Jan 10 11:01:59 am |