2016 Jan 08 | View Count:
423
|
ബാലുശ്ശേരി: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിതരണ ഉദഘാടനം നിര്‍വഹിച്ചു. സംസ്ഥാനതല മേളകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും പ്രസിഡന്റ് നിര്‍വഹിച്ചു. കെ.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. പി. വിശ്വനാഥന്‍, കെ.കെ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.എ. ദാനേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് അജിത പി മാധവന്‍ നന്ദിയും പറഞ്ഞു.
|
| Posted by : admin, 2016 Jan 08 11:01:08 pm |