മത്തങ്ങ – പരിപ്പ് കറി
ആവശ്യമുള്ള സാധനങ്ങള്‍ മത്തങ്ങ – കാല്‍ കിലോ തുവര പരിപ്പ് – 100 ഗ്രാം തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത് പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളക് പൊടി – ഒരു ടി സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം തുവര പരിപ്പ് കഴുകി ,വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക . തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരചെടുകുക . ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക . തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക. (വേണമെങ്കില്‍ 3 ടി സ്പൂണ്‍ തിരുമ്മിയ തേങ്ങയും ഒരു തണ്ട് കറിവേപ്പിലയും ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരി കറിയില്‍ ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും ) | |
Posted by : admin, 2014 Sep 09 04:09:48 pm |