2015 Jan 20 | View Count:
609
| ഒരാള്‍ മരണപെട്ടാല്‍ അയാളുടെ അടുത്ത അവകാശികളെ നിശ്ചയിക്കുന്നതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
5രൂപ സ്റ്റാമ്പ് പതിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുക.മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടു അയല്‍വാസികളില്‍ നിന്നും സ്റ്റേറ്റ്മെന്റ് എടുക്കും.വിശദമായ അന്വേഷണവും നടത്തും.വിവിധ മത വിഭാഗക്കാര്‍ക്ക് പ്രത്യേകമായി നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് അനുസ്സരിച്ചാണ് അനന്തര അവകാശികളെ നിശ്ചചയിക്കുനനത്.അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് അയച്ചു കൊടുക്കുന്നു.ഗസറ്റില്‍ പരസ്യപെടുത്തി ലീഗല്‍ ഹെയര്‍ ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തഹസില്‍ദാര്‍ ആണ്.
ഫാമിലി മെമ്പര്‍ ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസര്‍ ആണ്.
|
| Posted by : admin, 2015 Jan 20 10:01:49 am |