നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് /റസിഡന്റ് സര്ടിഫിക്കറ്റ്
നിശ്ചിത ഫോറത്തില്‍ 5രൂപ സ്റ്റാമ്പ് പതിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുക.കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ജനിച്ചു വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും .മറ്റ് കേസുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.പ്രതിരോധ വകുപ്പിലേക്കും മറ്റും നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അഡീഷണല്‍ ഡിസ്ട്റിക്റ്റ് മജിസ്ട്രേറ്റ് ആണ്.സ്ഥിര താമസം തെളിയിക്കുന്ന രേഖകള്‍ റേഷന്‍ കാര്‍ഡ് ,തിരിച്ചറിയല്‍ കാര്‍ഡ് ,നികുതി രശീറ്റ്മ റ്റ് തെളിവുകള്‍ ഹാജരാക്കണം അന്വേഷണത്തിന് ശേഷം പരമാവധി5 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. | |
Posted by : admin, 2015 Jan 20 10:01:10 pm |