ഭാരതീയ വിദ്യാനികേതന്‍ ബാലുശ്ശേരി സങ്കുല്‍ കായികമേള ഉള്ളിയേരി വേദവ്യാസ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ മിനിസ്റ്റേഡിയത്തില്‍ നടന്നു. ജില്ലാസമിതി അംഗം സി.ചന്ദ്രന്‍മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി. സങ്കുല്‍ സംയോജകന്‍ ഗോപിനാഥന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിവിഎന്‍ മേഖലാ ഓഡിറ്റര്‍ വി.പി. കൃഷ്ണന്‍ പതാക ഉയര്‍ത്തി. ഇരുനൂറ്റി അമ്പതോളം കായികപ്രതിഭകള്‍ പങ്കെടുത്തു. പ്രധാനാധ്യാപകന്‍ സി.ശങ്കരന്‍മാസ്റ്റര്‍, ഒ.പി.ഉണ്ണി, വിജി, കെ.ടി. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് വീടിന്റെ മുകള്‍ ഭാഗം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. എടച്ചേരിപൊയില്‍ താഴെ താമസിക്കുന്ന തിയ്യകണ്ടി ബാലന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ടെറസ് വീടിനുമുകളില്‍ നിന്നും പൊട്ടിതെറികേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴേക്കും വീടിനുമുകളിലെ ഷീറ്റിട്ടഭാഗവും അവിടെ സൂക്ഷിച്ച തേങ്ങ, അടക്ക, വിറക് തുടങ്ങിയവ കത്തിനശിച്ചിരുന്നു. ഓടികൂടിയ നാട്ടുകാരാണ് തീ അണച്ചത്. ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കി.

ഈസ്റ്റ് ബാലുശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ എട്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.ടി. ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുള്‍ റഹീദ്, വാര്‍ഡ് മെമ്പര്‍ റീജ കണ്ടോത്ത് കുഴി, പൃഥിരാജ്,സുജ ബാലുശ്ശേരി, സോണിയ ദിനേശ്, കെ.സി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Displaying 9-12 of 326 results.
943942947939