2016 Jan 31 | View Count:438
അരൂര്‍ കോട്ടുമുക്കില്‍ കഴിഞ്ഞ ദിവസം ചിദാനന്ദപുരി സ്വാമിക്കുനേരേയുണ്ടായ ഡി.വൈ.എഫ്.ഐ. അതിക്രമത്തില്‍ ബാലുശ്ശേരിയില്‍ പ്രതിഷേധമിരമ്പി.സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. ബാലുശ്ശേരി ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി രാമദാസ് സംസാരിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ മാതൃസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനത്തിന് ആര്‍.എസ്.എസ്.നേതാക്കളായ സി.കെ. സുഭാഷ്, പി. ബിനില്‍, ഇ. രാധാകൃഷ്ണന്‍, കെ.എം. സുരേന്ദ്രന്‍, കെ.സി. വിനോദ്, ബി.ജെ.പി. നേതാക്കളായ ടി. ബാലസോമന്‍,എം.സി. ശശീന്ദ്രന്‍, എം.ഇ. ഗംഗാധരന്‍, രാജേഷ് കായണ്ണ, കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍, ഹിന്ദു ഐക്യവേദി ...
2016 Jan 26 | View Count:471
വാഗ്‌ദാനം നല്‍കുന്നതിലല്ല, അത്‌ പാലിക്കുന്നതിലാണ്‌ മികവെന്ന്‌ കോഴിക്കോടിലെ കളക്‌ടര്‍ ബ്രോ വീണ്ടും തെളിയിച്ചു. നാട്ടിലെ വമ്പന്‍ കുളം വൃത്തിയാക്കുന്നവര്‍ക്ക്‌ ബിരിയാണി വാഗ്‌ദാനം ചെയ്‌ത കോഴിക്കോട്ടെ കളക്‌ടര്‍ എന്‍ പ്രശാന്ത്‌, കുളം വൃത്തിയാക്കിയ നാട്ടുകാര്‍ക്ക്‌ ബിരിയാണി നല്‍കി വാക്കുപാലിക്കുകയും ചെയ്‌തു. ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെക്കുറിച്ചും നാടുകളില്‍ ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന ചിറകളെക്കുറിച്ചും കളക്‌ടര്‍ എന്‍ പ്രശാന്ത്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഫേയ്‌സ്ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. കുളം വൃത്തിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക്‌ സര്‍ക്കാര്‍ ചിലവില്‍ ബിരിയാണി വാങ്ങിത്തരുമെന്നും കളക്‌ടര്‍ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു. ജനകീയ കളക്‌ടറുടെ ബിരിയാണി വാഗ്‌ദാനം ...
2016 Jan 20 | View Count:518
കേന്ദ്ര ഗ്രാമവികസന മന്ത്രാലവുമായിചേര്‍ന്ന് കുടുംബശ്രീ നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു-ജെകെവൈ) പദ്ധതിയുടെ തൊഴില്‍ പരിശീലനത്തിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 22ന് രാവിലെ പത്തിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സെലക്ഷന്‍ ക്യാമ്പ് നടക്കും. 18നും 35നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് എന്ന കോഴ്‌സിലാണ് പരിശീലനം. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എറണാകുളത്തെ ശ്രീ ടെക്‌നോളജിയുടെ സെന്ററില്‍ മൂന്നുമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നതായിരിക്കുമെന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതാണെന്നും ...
2016 Jan 17 | View Count:636
കോഴിക്കോട്‌ ബസ്സ്‌ ഓപ്പറേറ്റേഴ്‌സ്‌ കോര്‍ഡിനേഷന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ മൂന്ന്‌ പേരുടെ ചികിത്സാ സഹായ നിധിക്കായി 18.1.2016  സര്‍വ്വീസ്‌ നടത്തുന്നു. ഇരു കിഡ്‌നികള്‍ക്കും രോഗം ബാധിച്ച ഉണ്ണികുളത്തെ ഷബീബ, കാക്കൂരിലെ സുല്‍ഫത്ത്‌, കരള്‍മാറ്റ ശാസ്‌ത്രക്രിയ ആവശ്യമുള്ള സുരേഷ്‌ ഉണ്ണികുളം എന്നിവര്‍ക്ക്‌ വേണ്ടിയാണ്‌ ബസ്സുടമകളും ജീവനക്കാരും ഈകൂട്ടായ്‌മയില്‍ കൈകോര്‍ക്കുന്നത്‌.           കോഴിക്കോട്‌ കുറ്റിയാടി റൂട്ടില്‍ വിജയം കണ്ട ജീവകാരുണ്യപ്രവര്‍ത്തനം കോഴിക്കോട്‌ ബാലുശേരി റൂട്ടിലും നടപ്പാക്കുന്നതിനാണ്‌ ഉടമകളും തൊഴിലാളികളും ഇങ്ങനെയൊരു തീരുമെനമെടുത്തത്‌. 25 ബസ്സുകളാണ്‌ ഇവരുടെ ചികിത്സക്കായി ഇന്ന്‌ മുഴുവന്‍ സര്‍വ്വീസും വിനിയോഗിക്കുന്നത്‌. ചിലവിന്‌ പോലും ഒരു പൈസ എടുക്കാതെ ജീവനക്കാര്‍ ജോലിചെയ്യും.           ...
Displaying 13-16 of 326 results.