ഡി.വൈ.എഫ്.ഐ. അതിക്രമം; ബാലുശ്ശേരിയില്‍ ബി.ജെ.പി പ്രതിഷേധമിരമ്പി
അരൂര്‍ കോട്ടുമുക്കില്‍ കഴിഞ്ഞ ദിവസം ചിദാനന്ദപുരി സ്വാമിക്കുനേരേയുണ്ടായ ഡി.വൈ.എഫ്.ഐ. അതിക്രമത്തില്‍ ബാലുശ്ശേരിയില്‍ പ്രതിഷേധമിരമ്പി.സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. ബാലുശ്ശേരി ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി രാമദാസ് സംസാരിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ മാതൃസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനത്തിന് ആര്.എസ്.എസ്.നേതാക്കളായ സി.കെ. സുഭാഷ്, പി. ബിനില്‍, ഇ. രാധാകൃഷ്ണന്, കെ.എം. സുരേന്ദ്രന്, കെ.സി. വിനോദ്, ബി.ജെ.പി. നേതാക്കളായ ടി. ബാലസോമന്‍,എം.സി. ശശീന്ദ്രന്, എം.ഇ. ഗംഗാധരന്, രാജേഷ് കായണ്ണ, കെ.കെ. ഗോപിനാഥന് മാസ്റ്റര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ പി.കെ. ബാലന്, രാജ്മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. | |
Posted by : admin, 2016 Jan 31 03:01:19 am |