ബാലുശ്ശേരി ടൗണിലെ ചിറയ്ക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹ യജ്ഞം തുടങ്ങി. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സേവാ പ്രമുഖ് കെ.എം. രാമചന്ദ്രന്‍ ദീപ പ്രോജ്ജ്വലനം നടത്തി.
യജ്ഞാചാര്യന്‍ എ.കെ.ബി. നായരുടെ നേതൃത്വത്തിലാണ് യജ്ഞം. മാര്‍ച്ച് ആറിന് പൂരം മഹോത്സവം നടക്കും.അന്ന് ദീപാരാധന ക്ക് ശേഷം കേരളത്തിലെ പ്രശസ്ത വാദ്യ കലാകാരന്മാരുടെ നേതൃത്വത്തിൽ 75 ഓളം വാദ്യ കലാകാരന്മാർ അണിനിരക്കുന്ന പാണ്ടി മേളത്തിന്റെയും ഗജ വീരന്മാരുടെയും താലപൊലിയുടെയം അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിൽനിന്നും പുറപ്പെട്ട് ചാല ശ്രീ ഭഗവതി ക്ഷേത്രം പ്രദക്ഷിണം ചെയ്തു തിരിച് ക്ഷേത്രത്തിൽ പ്രവേശിച്ച് അത്താഴ പൂജയോടെ ഉത്സവം കൊടിയിറങ്ങുന്നു
ബാലുശ്ശേരി താലൂക്ക് ആസ്പത്രിയില്‍ കാരുണ്യ മെഡിക്കല്‍ ആരംഭിക്കാനുള്ള ഭൗതിക സംവിധാനമൊരുക്കിയെങ്കിലും സ്റ്റോര്‍ ഇതേവരെ യാഥാര്‍ഥ്യമായിട്ടില്ല. മുന്‍മന്ത്രി എ.സി. ഷണ്‍മുഖദാസിന്റെ പ്രാദേശികവികസന ഫണ്ടില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് കാരുണ്യമെഡിക്കല്‍സ്റ്റോറിനുള്ള സംവിധാനമൊരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഇതിനായി ലക്ഷങ്ങള്‍ മുടക്കി. സ്റ്റോറിനുവേണ്ടി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഫാര്‍മസിസ്റ്റ്, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. എന്നാല്‍ പിന്നീട് തുടര്‍നടപടികളായിട്ടില്ല.
ആസ്പത്രിവികസനസമിതിയും ബന്ധപ്പെട്ടവരും കാരുണ്യയ്ക്കുവേണ്ടി നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമായി.
കോടികള്‍ മുടക്കി കോവിലകംതാഴെ രാമന്‍പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ചു. അഞ്ച് കോടിയിലേറെ തുക ചെലവഴിച്ച് പാലം നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തിയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അപ്രോച്ച് റോഡിന്റെ പണിപോലും ആരംഭിച്ചിട്ടില്ല. വാകയാട്, തുരുത്യാട്, കോക്കല്ലൂര്‍ മേഖലകളെ ബന്ധിപ്പിക്കാന്‍വേണ്ടി നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡുനിര്‍മാണം വൈകുന്നതിനാല്‍ കോടികളാണ് പാഴാകുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കൂട്ടായ്മയ്ക്ക് രൂപംനല്‍കി പ്രക്ഷോഭത്തിനിറങ്ങിയത്. പാലംപണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കോക്കല്ലൂര്‍ സംസ്ഥാനപാതയില്‍ നിന്ന് എളുപ്പത്തില്‍ വാകയാട് എത്തിച്ചേരാന്‍ ...
മലയാള സിനിമയുടെ സൂപ്പർ നായകൻ സുരേഷ് ഗോപി ബാലുശ്ശേരിയിൽ എത്തുന്നു.നിർമ്മല്ലൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം,നവീകരണ കലശം ഉദ്ഘാടനം ചെയ്യുവാനാണ് താരം എത്തുന്നത്.ഏപ്രിൽ 3 ന് വൈകുന്നേരം 5 മണിക്കാണ് പരിപാടി.മലയാളത്തിന്റെ മഹാ നടനെ നേരിട്ട് കാണുവാൻ മറ്റു പരിപാടികളൊക്കെ മാറ്റിവെക്കുവാനുള്ള ഒരുക്കത്തിലാണ് ബാലുശ്ശേരിക്കാർ..
Posted By Administrator,Balussery Online
Displaying 293-296 of 326 results.
533531530525