കോവിലകംതാഴെ പാലം പൂര്‍ത്തിയാക്കാന്‍ കൂട്ടായ്മ
കോടികള്‍ മുടക്കി കോവിലകംതാഴെ രാമന്‍പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ചു. അഞ്ച് കോടിയിലേറെ തുക ചെലവഴിച്ച് പാലം നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തിയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അപ്രോച്ച് റോഡിന്റെ പണിപോലും ആരംഭിച്ചിട്ടില്ല. വാകയാട്, തുരുത്യാട്, കോക്കല്ലൂര്‍ മേഖലകളെ ബന്ധിപ്പിക്കാന്‍വേണ്ടി നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡുനിര്‍മാണം വൈകുന്നതിനാല്‍ കോടികളാണ് പാഴാകുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കൂട്ടായ്മയ്ക്ക് രൂപംനല്‍കി പ്രക്ഷോഭത്തിനിറങ്ങിയത്. പാലംപണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കോക്കല്ലൂര്‍ സംസ്ഥാനപാതയില്‍ നിന്ന് എളുപ്പത്തില്‍ വാകയാട് എത്തിച്ചേരാന്‍ കഴിയും. | |
Posted by : admin, 2015 Feb 23 09:02:37 pm |