2015 Feb 19 | View Count:402
പനായിമുക്കില്‍ ഇന്നോവ കാര്‍ കടയിലേക്ക്‌ പാഞ്ഞുകയറി. കാര്‍ മറ്റൊരു കാറില്‍ ഇടിച്ച ശേഷം ഫര്‍ണീച്ചര്‍ കടയുടെ ഷട്ടറുകള്‍ തകര്‍ത്താണ്‌ നിന്നത്‌. കടയിലെ ഏതാനും അലമാരകളും മേശകളും തകര്‍ന്നു.കാറിലുണ്ടായിരുന്ന രണ്ടു പേരെ നിസാര പരുക്കുകളോടെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത്‌ ഏഴരയോടെ ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരന്‍ കട തുറക്കുന്നതിന്‌ നിമിഷങ്ങള്‍ക്ക്‌ മുമ്പായിരുന്നു അപകടം. കടയുടെ മുന്‍വശത്തെ ഇരുമ്പ്‌ തൂണുകളും തകര്‍ന്നിട്ടുണ്ട്‌.
2015 Feb 19 | View Count:451
ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ആറരലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. സരോജിനി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. രവി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രേമരാജന്‍, രൂപലേഖ കൊമ്പിലാട്, ശ്യാമള, ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.  
2015 Feb 19 | View Count:364
 മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാലുശ്ശേരി സബ് ട്രഷറി ഉപരോധിച്ചു.ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.കെ. സുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജീന്ദ്രന്‍, സജില്‍ എന്നിവര്‍ പ്രസംഗിച്ചു.
2015 Feb 18 | View Count:445
മരത്തിൽ നിന്നും വീണു അപകടം പറ്റുന്നവർക്ക് തൊഴിൽ  വകുപ്പിൽ നിന്നും ധന സഹായം ലഭിക്കുന്നുണ്ട്. അപകടം പറ്റുന്നവർക്ക് 50000 രൂപ വരെയും  മരണമടയുന്നവർക്ക് 1 ലക്ഷം രൂപ വരെയുമാണ് സഹായം അനുവദിക്കുന്നത്.  അപകടം പറ്റി 3 മാസത്തിനുള്ളിൽ അപേക്ഷ ലേബർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 3 മാസം കഴിഞ്ഞാൽ ഒരു മാപ്പപേക്ഷ യുടെ കൂടെ  അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ കൂടെ ഐ ഡി കാർഡ്, ഫോട്ടോ, മെഡിക്കൽ സർറ്റിഫികറ്റ് (അസിസ്റ്റന്റ്‌ സർജനിൽ കുറയാത്ത റാങ്കുള്ള ഡോക്ടറിൽ നിന്നും ) എന്നിവ ഹാജരാക്കണം. മരണമടയുന്ന സാഹചര്യത്തിൽ അപേക്ഷയുടെ കൂടെ എഫ് ഐ ആർ, മരണ സർറ്റിഫികറ്റ്, പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്, അപേക്ഷകന്റെ ഫോട്ടോ (ഭാര്യ/ മാതാവ് തുടങ്ങിയവർ) തുടങ്ങിയവ ഹാജരാക്കണം.  അപേക്ഷ ജില്ല ലേബർ ഓഫീസർക്കാണ് സമർപ്പിക്കേണ്ടത് ധനസഹായം ലഭിച്ചു കഴിഞ്ഞാൽ തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ...
Displaying 301-304 of 326 results.