മരം കയറ്റ തൊഴിലാളികൾക്ക് അപകട ധനസഹായം
മരത്തിൽ നിന്നും വീണു അപകടം പറ്റുന്നവർക്ക് തൊഴിൽ വകുപ്പിൽ നിന്നും ധന സഹായം ലഭിക്കുന്നുണ്ട്. അപകടം പറ്റുന്നവർക്ക് 50000 രൂപ വരെയും മരണമടയുന്നവർക്ക് 1 ലക്ഷം രൂപ വരെയുമാണ് സഹായം അനുവദിക്കുന്നത്. അപകടം പറ്റി 3 മാസത്തിനുള്ളിൽ അപേക്ഷ ലേബർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 3 മാസം കഴിഞ്ഞാൽ ഒരു മാപ്പപേക്ഷ യുടെ കൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ കൂടെ ഐ ഡി കാർഡ്, ഫോട്ടോ, മെഡിക്കൽ സർറ്റിഫികറ്റ് (അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കുള്ള ഡോക്ടറിൽ നിന്നും ) എന്നിവ ഹാജരാക്കണം. മരണമടയുന്ന സാഹചര്യത്തിൽ അപേക്ഷയുടെ കൂടെ എഫ് ഐ ആർ, മരണ സർറ്റിഫികറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, അപേക്ഷകന്റെ ഫോട്ടോ (ഭാര്യ/ മാതാവ് തുടങ്ങിയവർ) തുടങ്ങിയവ ഹാജരാക്കണം. | |
Posted by : admin, 2015 Feb 18 11:02:44 am |