2015 Feb 17 | View Count:415
കിനാലൂര്‍ ചിന്ദ്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി 16-ന് രാവിലെ ആറിന് പള്ളിയുണര്‍ത്തല്‍, വൈകുന്നേരം അഞ്ചിന് കാഴ്ചശീവേലി. അയ്യപ്പന് കളമെഴുത്തും പാട്ടും തീയാട്ടും. 17-ന് രാവിലെ എട്ടിന് സമൂഹലക്ഷാര്‍ച്ചന, കളഭാഭിഷേകം. 12-ന് പ്രസാദഊട്ട്. രാത്രി ഒമ്പതിന് കലാസന്ധ്യ. 18-ന് രാത്രി എട്ടിന് സംഗീതസന്ധ്യ. 19-ന് 10ന് കൃഷ്ണകഥാപാരായണം. വൈകുന്നേരം കാഴ്ചവരവുകള്‍. എട്ടിന് സര്‍പ്പബലി. 20-ന് വൈകുന്നേരം കാഴ്ചവരവുകള്‍, എട്ടിന് തായമ്പക. 21-ന് ആറാട്ടിനെഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. 
2015 Feb 13 | View Count:414
ബാലുശ്ശേരി എ.എം.എൽ.പി. സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം 13/02/2015 വെള്ളിയാഴ്ച 10.30 ന് ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ പുരുഷൻ കടലുണ്ടി നിർവഹിചു.  ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി പി.എം.സരോജിനി അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്ടിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ശ്രീമതി രൂപലേഖ കൊമ്പിലാട്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ.വി.ജിതേഷ്, മുൻ പ്രധാനധ്യാപകൻ ശ്രീ. കെ.വാസു മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.സജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. വി. അബൂബക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ എൻ. രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ സി.രാജിൽ കുമാർ നന്ദിയും പറഞ്ഞു.
2015 Feb 08 | View Count:405
CiTiUS ക്രിക്കറ്റ് ക്ലബ് ഗെറ്റ്ടുഗേതെർ ആഘോഷിച്ചു. 86 കാലഘട്ടത്തിൽ രൂപവല്കരിച്ച ക്രിക്കറ്റ് ക്ലബ് ആണ് CiTiUS . പഴയ കാലത്തെ ഒരു ഓർമ പുതുക്കലായിരുന്നു ഈ ദിവസം. ബാലുശ്ശേരി ഹൈ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബിന്റെ രൂപീകരണത്തിന് നേതൃത്വം വഹിച്ച സതീശൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ   , മുഹമ്മദ്‌ മാസ്റ്റർ, ബാബു, രാജൻ എന്നിവരെ ആദരിച്ചു.  ഞായറാഴ്ച രാവിലെ 10.30 ഓടു കൂടി ആരംഭിച്ച   പരിപാടി ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന്  ടീം അംഗങ്ങൾ തമ്മിൽ സൌഹൃദ മത്സരം സംഘടിപ്പിച്ചു. ഒരു ജൂനിയർ ടീമിനെ വാർത്തെടുക്കണമെന്നും മത്സരങ്ങള സംഘടിപ്പികണമെന്നും സൌഹൃദ കൂട്ടായ്മയിൽ തീരുമാനമായി. കൂട്ടായ്മയുടെ  ഭാഗമായി തയ്യാറാക്കിയ ഭക്ഷണം കഴിച്ച ശേഷമാണു 100 ഓളം പേര് വരുന്ന സംഘം പിരിഞ്ഞത് .
2015 Feb 08 | View Count:489
താലൂക്ക് ആസ്​പത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ആസ്​പത്രി സംരക്ഷണ സമിതി അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. ബാലുശ്ശേരി മുക്കിലെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആസ്​പത്രിയാക്കി പ്രഖ്യാപനം നടത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും ഇരുപത്തിനാലു മണിക്കൂര്‍ കാഷ്വാലിറ്റി, മോര്‍ച്ചറി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.  നിരവധി വര്‍ഷത്തെ മുറവിളിക്ക് ശേഷമാണ് താലൂക്ക് ആസ്​പത്രിയാക്കി ഉയര്‍ത്തിയത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹിക സംഘടനകളും ആസ്​പത്രിക്കു മുമ്പില്‍ സമര പരമ്പര തന്നെ നടത്തിയെങ്കിലും നടപടികള്‍ വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാര്‍ ആസ്​പത്രി സംരക്ഷണ സമിതി രൂപവത്കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ...
Displaying 305-308 of 326 results.