2015 Feb 13 | View Count: 415

ബാലുശ്ശേരി എ.എം.എൽ.പി. സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം 13/02/2015 വെള്ളിയാഴ്ച 10.30 ന് ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ പുരുഷൻ കടലുണ്ടി നിർവഹിചു.  ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി പി.എം.സരോജിനി അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്ടിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ശ്രീമതി രൂപലേഖ കൊമ്പിലാട്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ.വി.ജിതേഷ്, മുൻ പ്രധാനധ്യാപകൻ ശ്രീ. കെ.വാസു മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.സജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. വി. അബൂബക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ
ശ്രീ എൻ. രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ സി.രാജിൽ കുമാർ നന്ദിയും പറഞ്ഞു.

Posted by : admin, 2015 Feb 13 08:02:52 am