2015 Jan 25 | View Count:431
ബാലുശ്ശേരി വീണ്ടും വോളിബോൾ ലഹരിയിലേക്ക്..എല്ലാ വോളിബോൾ മാമാങ്കങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിച്ച ബാലുശ്ശേരിക്കാർക്ക് അഖില കേരള വോളിബോൾ മേളയിലൂടെ ഇത്തവണ വിരുന്നൊരുക്കുന്നത് കോക്കല്ലൂരിലെ പ്രിയദർശിനി ആർട്സ്&സ്പോർട്സ് ക്ലബ്‌ ആണ്.ഏപ്രിൽ ആദ്യ വാരം കോക്കല്ലൂർ ഹൈസ്കൂൾ  ഗ്രൗണ്ടിൽ ആരംഭിക്കുന്ന മേളയുടെ സ്വാഗത സംഘം രൂപീകരണ യോഗം ശനിയാഴ്ച കോക്കല്ലൂരിൽ നടന്നു.സ്വാഗത സംഘം ചെയർമാനായി പരീദ് കെ.കെ യെയും ജനറൽ കണ്‍വീനറായി മുനീർ കോക്കല്ലൂരിനെയും തെരഞ്ഞെടുത്തു.നദീഷ്‌ എൻ.പി യാണ് വൈസ് ചെയർമാൻ. പുരുഷ വനിതാ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുന്ന ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖ ടീമുകൾ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.പ്രവേശനം ടിക്കറ്റ്‌ മൂലമായിരിക്കും.ഏതായാലും ആവേശത്തിന്റെ ഏപ്രിൽ മാസത്തിനായി ബാലുശ്ശേരിയിലെ വോളിബോൾ പ്രേമികൾ ...
2015 Jan 25 | View Count:405
എടവലത്ത് ശ്രീ കരിയാത്തൻ - ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ നടക്കും.  ഉത്സവത്തിന്‌ ജനുവരി 30 ന് കൊടിയേറും.  ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി 8 മണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നാടകം "തീപ്പൊട്ടൻ" അരങ്ങേറും.  ഇതിനുപുറമേ ഫെബ്രുവരി 4 ന് രാത്രി 8 മണിക്ക് നാടോടി നാടകം "വഞ്ചി" യും ഉത്സവത്തിന്‌ മാറ്റ് പകരും.  ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ വൈകീട്ട് 7 മണിക്ക് ക്ഷേത്ര സന്നിധിയിൽ ഭജന ഉണ്ടാവും.  സർവൈശ്വര്യ പൂജ, അക്ഷര ശ്ലോക സദസ്, പഞ്ചാരിമേളം, എല്ലാമായ് ഇപ്രാവശ്യം ഉത്സവം ഗംഭീരമാക്കുവാൻ ഒരുങ്ങുകയാണ് പുത്തൂർവട്ടത്തുകാർ. 
2015 Jan 22 | View Count:624
1. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്? നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി അപേക്ഷാഫോറങ്ങള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ഏത് റേഷന്‍ കടയുടെ കീഴിലാണോ ആ റേഷന്‍ കടയില്‍ നിന്നും 2015 —ജനുവരി ഒന്നു മുതല്‍ 17 വരെ സൗജന്യമായി ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനുവേണ്ട മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഒരു ലഘുലേഖയും ഇതോടൊപ്പം ലഭിക്കുന്നതാണ്. 2. പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടയില്‍ നല്‍കിയാല്‍ മതിയോ? തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പുകളില്‍ വച്ചായിരിക്കും തിരികെ വാങ്ങുന്നത്. ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പിന്നീട് അറിയിക്കുന്നതാണ്. 3. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ‘ഭാഗമായിട്ടാണോ റേഷന്‍ കാര്‍ഡുകള്‍പുതുക്കുന്നത്? പുതുക്കുന്ന കാര്‍ഡില്‍ എന്തെങ്കിലും ...
2015 Jan 22 | View Count:429
പവിത്രം സ്വയം സഹായ സംഘം ബ്ലോക്ക്‌ റോഡ്‌ പത്താം വാർഷികം ആഘോഷിക്കുന്നു.  ജനുവരി 26 തിങ്കളാഴ്ചയാണ് പരിപാടികൾ.  മഞ്ഞപ്പാലം 33 KV സബ് സ്റ്റേഷൻ പരിസരത്ത് സജ്ജമാക്കുന്ന വേദിയിൽ രാവിലെ 10 മണിക്ക്‌ ബാലുശ്ശേരി എം.എൽ.എ ശ്രീ പുരുഷൻ കടലുണ്ടി വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.  ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.കെ. മണി യോഗത്തിൽ അധ്യക്ഷൻ വഹിക്കും.  കൽപ്പറ്റ ഗവ.കോളേജിലെ റിട്ട.പ്രൊഫസറായ ശ്രീ.പി.സി.രാമൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും.  പരിപാടിയിൽ  ആറാം വാർഡ്‌ മെമ്പർ ശ്രീമതി.രൂപലേഖ കൊമ്പിലാട്, വിവിധ സ്വയം സഹായ സംഘം പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും.  ഉച്ചക്ക് 2 മണി മുതൽ വിവിധ കലാപരിപാടികളും നടക്കും.  ആഘോഷ പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് സംഘം സെക്രട്ടറി റിനേഷ് കുമാർ പി.പി. പ്രസിഡന്റ് കെ.കെ.ബാബുരാജ് ...
Displaying 313-316 of 326 results.