പനങ്ങാട് പഞ്ചായത്തിലെ മലമേഖലകളായ വയലട, കാവുംപുറം, തോരാട്, കണ്ണിവയല്‍ എന്നിവിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു.
പന്നി, മുള്ളന്‍പന്നി, കുരങ്ങ് എന്നിവ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങിയാണ് തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നശിപ്പിക്കുന്നത്. പാകമാകാത്ത വാഴക്കുലകളും വളര്‍ച്ചയെത്താത്ത ചേമ്പ്, ചേന, മഞ്ഞള്‍ എന്നിവയുമാണ് നശിപ്പിച്ചതില്‍ ഏറെയും
കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങന്മാര്‍ തെങ്ങിന്‍കുലകള്‍ നശിപ്പിക്കുക പതിവായിരിക്കുന്നു. നാളികേരത്തിന് മോശമല്ലാത്ത വില ലഭിക്കുന്ന സാഹചര്യത്തില്‍ കുലകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. പ്രദേശത്തെ ഏകദേശം അറുന്നൂറോളം കര്‍ഷകരാണ് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നത്.കാട്ടുമൃഗങ്ങളില്‍നിന്ന് കാര്‍ഷിക വിളകള്‍ ...
റേഷന്‍ കാര്‍ഡ് പുതുക്കലിനുള്ള ഫോട്ടോ ക്യാംപില്‍ പ്രായാധിക്യം, ശയ്യാവലംബം എന്നിവമൂലം എത്തിച്ചേരാന്‍ കഴിയാത്തവരുടെ ഫോട്ടോ വീടുകളില്‍ ചെന്ന് എടുക്കുന്നതിനായി മാര്‍ച്ച് മൂന്നു മുതല്‍ മൊബൈല്‍ ഫോട്ടോ യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. ക്യാംപിലെത്താന്‍ കഴിയാത്തവരുടെ കുടുംബാംഗങ്ങള്‍ മൊബൈല്‍ ഫോട്ടോ യൂനിറ്റ് സേവനത്തിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം.ദേശീയ ഭക്ഷ്യസുരക്ഷാനിയമം-2013 സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി 19ന് ജില്ലയില്‍ ആരംഭിച്ച റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഫോട്ടോ ക്യാംപുകളുടെ ആദ്യഘട്ടം മാര്‍ച്ച് 29ന് അവസാനിക്കും. ആദ്യഘട്ട ഫോട്ടോ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ...
Displaying 289-292 of 326 results.