ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണ്ണം നേടിത്തന്ന വോളി ബോൾ ടീം അംഗവും ബാലുശ്ശേരിയുടെ അഭിമാനവുമായ ഫൗസത്തിനെ ജന്മനാട് ആദരിച്ചു.മേഘ പനങ്ങാടിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സ്വീകരണം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷം വഹിച്ചു.ഇ.അച്യുതൻ നായർ,എം.കെ ജസിത,സി.കെ ആനന്ദൻ,പി.കെ സുനീർ തുടങ്ങിയവർ സംസാരിച്ചു.
Posted By Administrator,Balussery Online
ബാലുശ്ശേരി താലൂക്ക് ആസ്പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആര്‍.എം.പി. നേതാവ് കെ.കെ. രമ ആവശ്യപ്പെട്ടു. ആസ്പത്രിക്കു മുന്നില്‍ നടക്കുന്ന സമരം 25 ദിവസം പിന്നിട്ടതിന്റെ ഭാഗമായി നടന്ന പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹാജി മാഹിന്‍ നെരോത്ത് അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ പൊയില്‍, കെ.പി. മനോജ്കുമാര്‍, നബീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മോഡല്‍ സ്‌കൂളായി പ്രഖ്യാപിച്ച ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 56 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് നാലിന് നടക്കും. വൈകുന്നേരം മൂന്നുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പല്‍ സത്യന്‍ പുതുക്കടി, പി.ടി.എ. പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അര ലക്ഷത്തോളം തൊഴിലന്വേഷകര്‍ പേര് രജിസ്‌റ്റര്‍ ചെയ്‌ത ബാലുശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ 2013- 14 വര്‍ഷങ്ങളില്‍ ജോലി ലഭിച്ചത് 41 പേര്‍ക്ക്. പാര്‍ട് ടൈം ഉള്‍പ്പെടെ താത്‌ക്കാലിക ജോലി ലഭിച്ചവരുടെ കണക്കാണിത്.179 ദിനങ്ങളാണ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി ജോലി നല്‍കുന്നത്. പേര്‍ രജിസ്‌റ്റര്‍ ചെയ്‌ത് മുടങ്ങാതെ പുതുക്കി 25 വര്‍ഷത്തിലധികം സീനിയോറിറ്റിയുള്ള ആയിരങ്ങളാണ് ഇവിടെ ജോലി കാത്ത് കഴിയുന്നത്. പ്രൈമറി മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ വരെ കാത്തിരിപ്പ് തുടരുകയാണ്.ഉന്നത ബിരുദധാരികള്‍ തങ്ങള്‍ ഏത് ജോലിയും ചെയ്ാന്‍യ സന്നദ്ധരാണെന്ന സത്യാവാങ്‌മൂലവും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ സമര്‍പ്പിച്ചിട്ടും പ്രയോജനമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിവുവരുന്ന മുറയ്‌ക്ക് അവ ...
Displaying 285-288 of 326 results.
542541540539