2015 Feb 24 | View Count: 470

ബാലുശ്ശേരി താലൂക്ക് ആസ്​പത്രിയില്‍ കാരുണ്യ മെഡിക്കല്‍ ആരംഭിക്കാനുള്ള ഭൗതിക സംവിധാനമൊരുക്കിയെങ്കിലും സ്റ്റോര്‍ ഇതേവരെ യാഥാര്‍ഥ്യമായിട്ടില്ല. മുന്‍മന്ത്രി എ.സി. ഷണ്‍മുഖദാസിന്റെ പ്രാദേശികവികസന ഫണ്ടില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് കാരുണ്യമെഡിക്കല്‍സ്റ്റോറിനുള്ള സംവിധാനമൊരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഇതിനായി ലക്ഷങ്ങള്‍ മുടക്കി. സ്റ്റോറിനുവേണ്ടി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഫാര്‍മസിസ്റ്റ്, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. എന്നാല്‍ പിന്നീട് തുടര്‍നടപടികളായിട്ടില്ല.
ആസ്​പത്രിവികസനസമിതിയും ബന്ധപ്പെട്ടവരും കാരുണ്യയ്ക്കുവേണ്ടി നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമായി.

Posted by : admin, 2015 Feb 24 09:02:18 pm