അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ബാലുശേരി എക്‌സൈസ് ഓഫീസ്
ബാലുശേരി എക്‌സൈസ് ഓഫീസ് ടൗണില്‍ നിന്ന് സൗകര്യങ്ങളില്ലാത്ത പൊട്ടിപൊളിഞ്ഞ വാടക കെട്ടിടത്തിലേക്ക് മാറ്റിയത് ഉദ്യോഗസ്‌ഥര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും ദുരിതമാകുന്നു. ആറ് പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന എക്‌സൈസ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്‌തമാണ്. മുന്‍പ് ടൗണില്‍ സ്‌ഥിതിചെയ്‌തിരുന്ന എക്‌സൈസ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലം വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പതിനാറ് പേര്‍ ജോലിചെയ്ുന്ന ഇവിയടെ ഡ്യൂട്ടിയിലുള്ളവര്‍ക്ക് നിന്ന് തിരിയാനിടമില്ലാത്തരീതിയാണ് കാര്യങ്ങള്‍. ഡ്യൂട്ടിയിലെത്തുന്നവര്‍ക്ക് നേരാംവണ്ണം വസ്‌ത്രം മാറാനോ അവ സൂക്ഷിക്കാനോ സൗകര്യമില്ല. ഇത് മാറ്റണമെന്ന ആവശ്യം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ ഓഫീസില്‍ നിന്നു വാഹനവുമായി പുറത്തെത്താന്‍ പെടാപാടുപെടണം.ആധുനികരീതിയിലും സൗകര്യത്തിലും മിക്ക ഓഫീസുകളും പ്രവര്‍ത്തിക്കുമ്പോള്‍ ചില തത്‌പര കക്ഷികളുടെ ശ്രമഫലമായി ബാലുശേരി ടൗണിലുണ്ടായിരുന്ന ഓഫീസ് നഷ്‌ടപ്പെടുകായായിരുന്നു. എക്‌സൈസ് ഓഫീസ് സൗകര്യപ്രദമായ സ്‌ഥലത്തേക്ക് മാറ്റണമെന്നാണ് മദ്യനിരോധന പ്രവര്‍ത്തകരും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്. - | |
Posted by : admin, 2015 Feb 20 07:02:44 pm |