2015 Jun 19 | View Count:468
ജില്ലയില്‍ പകര്‍ച്ച പനി പടരുന്നു. ഇന്നലെ മാത്രം വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 956 പേരാണ്‌ ചികിത്സ തേടിയെത്തിയത്‌. ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ മാത്രം 91391 പേര്‍ പനിബാധിച്ചു ചികിത്സ തേടിയിട്ടുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.ചികിത്സ തേടിയെത്തിവരില്‍ 24 പേര്‍ക്ക്‌ ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുണ്ട്‌. 11 പേര്‍ക്കു ഇന്നലെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്‌തസാമ്പിളുകള്‍ പരിശോധിച്ച ശേഷമേ ഡെങ്കിപ്പനി സ്‌ഥിരീകരിക്കാനാവൂ. ജില്ലയില്‍ ഈ വര്‍ഷം 119 പേര്‍ക്കാണു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. കുരുവട്ടൂര്‍, ഫറോക്ക്‌ എന്നിവിടങ്ങളിലെ രണ്ടു പേര്‍ക്ക്‌ എലിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ഇതുവരേ 16 പേര്‍ക്കാണ്‌ എലിപ്പനി ബാധിച്ചത്‌.വയറിളക്കം ബാധിച്ച്‌ ഇന്നലെ മാത്രം ചികിത്സതേടിയെത്തിയത്‌ 200 പേരാണ്‌. ...
2015 Jun 19 | View Count:403
പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന ഒരു പുസ്തകം പോലും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് മാണിക്യത്തിരുകണ്ടി രാമന്‍കുട്ടിയെന്ന നിര്‍ധനന് നന്നായറിയാം. സര്‍ക്കാര്‍ സഹായത്താല്‍ നിര്‍മിച്ച തന്റെ അഞ്ചുസെന്റ് ഭൂമിയിലെ കൊച്ചുകൂരയില്‍നിന്ന് വായനയുടെ വിശാലലോകത്തേക്ക് യാത്രതുടരുകയാണ് ഇദ്ദേഹം. വായിച്ചു തീര്‍ത്ത ഏഴായിരത്തോളം പുസ്തകങ്ങള്‍ ജീവിതയാത്രയില്‍ ഒരുപാട് തുണയായി. സമൂഹത്തില്‍ നിന്നും സ്‌കൂളില്‍ നിന്നുമുള്ള അവഗണനയും പട്ടിണിയും മൂലം രാമന്‍കുട്ടിക്ക് അഞ്ചാംക്ലൂസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. കുലത്തൊഴിലായ കൊട്ടയും മുറവും നിര്‍മിച്ചും കൂലിപ്പണിക്ക് പോയും പട്ടിണിയോട് പടവെട്ടുന്നതിനുമിടയില്‍ ആശ്വാസമേകിയത് വായനയാണ്. 1965-ല്‍ നന്മണ്ട അങ്ങാടിയിലെ വായനശാലയില്‍ അംഗത്വമെടുത്ത രാമന്‍കുട്ടിക്ക് ഇന്നും ആശ്രയമായി നില്‍ക്കുന്നത് ...
2015 Jun 13 | View Count:431
ബോധവല്‍ക്കരണം മുറപോലെ നടക്കുമ്പോഴും മലയോര മേഖലകളില്‍ ഉള്‍പ്പെടെ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്‌ അധികൃതരെ വലയ്‌ക്കുന്നു. ഡെങ്കിപ്പനി ബാധിച്ച്‌ ഒരു യുവാവ്‌ മരിച്ചു. വടകരയിലും കുറ്റ്യാടിയിലും പേരാമ്പ്രയിലും ഫറോക്കിലും മുക്കത്തും എലത്തൂരും ഡെങ്കിപ്പനി ബാധിച്ച്‌ നിരവധി പേരാണ്‌ ചികില്‍സയിലുള്ളത്‌. വേങ്ങേരി സ്വദേശിയായ യുവാവാണ്‌ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്‌. ജില്ലയിലെ ആദ്യ മരണമാണിത്‌. ജൂണ്‍ ഒന്നുമുതല്‍ 149 പേരാണ്‌ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ഡെങ്കിപ്പനി ബാധിച്ചവര്‍.81 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ചികില്‍സയിലാണ്‌. എന്നാല്‍, സ്വകാര്യാശുപത്രിയിലെ കണക്കൂകൂടി നോക്കുമ്പോള്‍ പനി ബാധിതരുടെ എണ്ണം ഇതിലും കൂടും. കഴിഞ്ഞ വര്‍ഷം ഇതേ സമയം 99 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചത്‌. 186 പേര്‍ ...
2015 Jun 13 | View Count:410
 ബാലുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആസ്​പത്രിയായി പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. എന്നാല്‍ താലൂക്ക് ആസ്​പത്രിയിലേക്ക് ആവശ്യമായ ഒരു നിയമനം പോലും ഇതേവരേ നടത്തിയിട്ടില്ല. ആസ്​പത്രിയില്‍ തസ്തികകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് 2014 ജൂലായില്‍ ആരോഗ്യ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു.ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, നാല് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഗ്രേഡ് രണ്ട് വിഭാഗത്തില്‍ നാല് നഴ്‌സുമാര്‍, രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്മാര്‍, മൂന്ന് അറ്റന്‍ഡര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 21 ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു ശുപാര്‍ശ. തസ്തികകള്‍ അനുവദിക്കുന്നതുവഴി പ്രതിമാസം അഞ്ചുലക്ഷത്തി തൊണ്ണൂറായിരം രൂപ അധിക സാമ്പത്തിക ബാധതയുണ്ടാകുമെന്നും കണക്കാക്കിയിരുന്നു. ...
Displaying 45-48 of 195 results.