2015 Jun 04 | View Count:374
യാത്രകള്‍ ജീവിതത്തിന്‍െറ ഭാഗമാണ്‌ അവയെ ഒഴിവാക്കുക പ്രയാസവും. നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക്‌ ആവശ്യമാണ്‌. ഈ മുന്‍കരുതലുകള്‍ രോഗത്തിന്‍െറ അസ്വസ്‌ഥതകള്‍ ഒഴിവാക്കി യാത്ര ആനന്ദകരമാക്കും. യാത്രകള്‍ സുന്ദര നിമിഷങ്ങളാണ്‌ സമ്മാനിക്കുന്നത്‌. ശരീരവും മനസും ഒരുപോലെ സന്തോഷിക്കുന്ന സമയം. എന്നാല്‍ പ്രമേഹരോഗിക്ക്‌ പറയാനുളളത്‌ ദുരിതങ്ങളുടെ യാത്രയാകും. കാരണം മററുളളവരുടെ നിര്‍ബന്ധങ്ങളില്‍ താളംതെററുന്ന ഭക്ഷണക്രമം, മുടങ്ങിപ്പോകുന്ന കുത്തിവയ്‌പ്പുകള്‍, മരുന്നുകള്‍, വ്യായാമം കൂടാതെ തളര്‍ച്ചയും, ക്ഷീണവും, അസ്വസ്‌ഥതകളും വേറേയും. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്‌ അവയെ ഒഴിവാക്കുക പ്രയാസവും. നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ...
2015 Jun 04 | View Count:447
രോഗത്തെ നേരത്തേ തിരിച്ചറിയുക, ചികിത്സ കൃത്യമായി പാലിക്കുക എന്നിവയാണ്‌ കാന്‍സറിനെ ഫലപ്രദമായി ചികിത്സിച്ച്‌ ഭേദമാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധികള്‍. ആധുനിക ലോകം ഏറ്റവും ഭയത്തോടെ കാണുന്ന രോഗമാണ്‌ കാന്‍സര്‍. സര്‍വ വ്യാപിയായ രോഗാവസ്‌ഥയാണ്‌ കാന്‍സര്‍. അതിനാല്‍ രോഗത്തിന്റെ ദുരിതത്തെയും അനുബന്ധമായ മറ്റ്‌ അവസ്‌ഥകളെയും നേരിട്ട്‌ കാണാത്തവരുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ്‌ കാന്‍സറിനെ കുറിച്ചുള്ള ഭയവും മിഥ്യാധാരണകളും നമ്മെ കൂടുതല്‍ ആഴത്തില്‍ സ്വാധീനിക്കുന്നത്‌. യഥാര്‍ഥത്തില്‍ കാന്‍സര്‍ ഒരു പ്രത്യേക രോഗാവസ്‌ഥ മാത്രമല്ല. നൂറിലധികം രോഗാവസ്‌ഥകള്‍ക്ക്‌ പൊതുവേ പറയുന്ന പേരാണ്‌ കാന്‍സര്‍. കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നു എന്നതും ഇത്‌ മറ്റ്‌ കലകളിലേക്ക്‌ വ്യാപിക്കുന്നു എന്നതുമാണ്‌ വിഭിന്നങ്ങളായ ഈ രോഗാവസ്‌ഥകളെ ...
2015 May 31 | View Count:393
ബാലുശ്ശേരി-കോഴിക്കോട് നരിക്കുനി റൂട്ടുകളില്‍ സ്വകാര്യബസ്സുകളുടെ അധിവേഗം കാരണം അപകടം തുടര്‍ക്കഥയാവുന്നു. ശനിയാഴ്ച രാവിലെ ചേളന്നൂര്‍ വില്ലേജ് ഓഫീസിന് സമീപത്തുണ്ടായ അപകടത്തിനുകാരണം നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ്സിന്റെ മിന്നല്‍ വേഗതയാണ്. ബാലുശ്ശേരി റൂട്ടില്‍ ബസ് അസോസിയേഷന്‍ സൊസൈറ്റി രൂപവത്കരിച്ച് ഉടമകളുടെ സഹകരണത്തോടെ പുതിയ സംവിധാനം നിലവില്‍ വന്നെങ്കിലും മത്സരയോട്ടം പൂര്‍ണമായും ഇല്ലാതായിട്ടില്ല. ഈ റൂട്ടില്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ബസ്സുകള്‍ക്ക് പെര്‍മിറ്റുള്ളത്. നരിക്കുനിയില്‍നിന്ന് പെരുമ്പൊയില്‍ വഴിയും പാലത്ത് പുല്ലാളൂര്‍ വഴിയും കോഴിക്കോട്ടേക്ക് ബസ്സുകള്‍ ബാലുശ്ശേരി റോഡ് വഴി സര്‍വീസ് നടത്തുന്നുണ്ട്. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ട്രാഫിക്ക് പോലീസും മറ്റും റോഡിലിറങ്ങുന്നത്. ദുരന്തങ്ങള്‍ ...
2015 May 28 | View Count:404
നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മെയ് 31-ന് തുറക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവും അന്ന് നടത്തും. മൂന്നുമണിക്ക് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ബസ് സ്റ്റാന്‍ഡിന് സ്ഥലം നല്‍കിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ഒ.എം. ഗോവിന്ദന്‍കുട്ടി നായരുടെ ഫോട്ടോ അനാച്ഛാദനവും എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും. 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തിയ വാര്‍ഡുകള്‍ക്കുള്ള സമ്മാനദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ െക. ജമീല നിര്‍വഹിക്കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാകളക്ടര്‍ എന്‍. പ്രശാന്ത് നല്‍കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ...
Displaying 53-56 of 195 results.